തൈരിനൊപ്പം തേന്‍ ചേര്‍ത്ത് കഴിച്ചാൽ ....

google news
JSFge

ഒന്ന്...

ധാരാളം പോഷകങ്ങളാല്‍ സമ്പന്നമാണ് തേൻ. വിറ്റമിനുകള്‍, ആന്‍റി-ഓക്സിഡന്‍റുകള്‍, ധാതുക്കള്‍, അമിനോ ആസിഡ്സ്, വിവിധ എൻസൈമുകള്‍ തുടങ്ങിയവ തേനില്‍ അടങ്ങിയിട്ടുണ്ട്. പ്രൃതിദത്തമായ 'എനര്‍ജി ബൂസ്റ്റര്‍' കൂടിയാണ് തേൻ.  തൈരും പ്രോട്ടീനുകളുടെ കലവറയാണ്. അതിനാല്‍ ഇവ രണ്ടും കൂടി ചേരുമ്പോള്‍ ഇവ ഉന്മേഷം പകരാൻ സഹായിക്കും.

രണ്ട്...

പ്രോബയോട്ടിക് ഭക്ഷണമാണ് തൈര്. ഇവ വയറിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. തേനും ആന്‍റി ബാക്റ്റീരില്‍ ഗുണങ്ങള്‍ അടങ്ങിയതാണ്. അതിനാല്‍ ഇവ രണ്ടും കൂടി ചേരുന്നത് കുടലിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

മൂന്ന്...

തൈരും തേനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്. ആന്‍റി ഓക്സിഡന്‍റുകളും തേനില്‍ അടങ്ങിയിട്ടുണ്ട്.

നാല്...

തൈരും തേനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ശരീരത്തില്‍ ഫാറ്റ് അടിഞ്ഞുകൂടുന്നത് തടയാനും ഇവ സഹായിക്കും.

Tags