ദിവസം മുഴുവന്‍ ഉന്മേഷം ലഭിക്കാൻ ഇത് കഴിച്ചു നോക്കു

google news
body good

കുറച്ചു കാലത്തിനു മുൻപ് വരെ നമ്മൾ മിക്കവരുടെയും വീട്ടുപറമ്പുകളിൽ ധാരാളമായി ഉണ്ടായിരുന്ന കിഴങ്ങുവർഗത്തിൽ പെട്ട ഒന്നാണ് കൂവ . ഒരു വൈകുന്നേരത്തെ ആഹാരത്തിനുള്ള വക ഈ  ചെടിയിൽ നിന്നു തന്നെ അന്ന് ലഭിക്കുമായിരുന്നു. ഇന്ന് അതിന്റെ ഗുണം മനസ്സിലാക്കാതെ മിക്കവാറും വീടുകളിൽ നിന്ന് കൂവ അപ്രത്യക്ഷമായിരിക്കുന്നു. കുട്ടിക്കാലത്ത് കൂട്ടം കൂടി കളിക്കുന്നതിനിടെ ഇടവേളകളിൽ തെല്ലു വിശക്കുമ്പോൾ ഓടിച്ചെന്ന് കൂവ പിഴുത് പച്ചയായിത്തന്നെ അത് പങ്ക് വച്ച് കഴിച്ച ഓർമ ചിലർക്കെങ്കിലും ഉണ്ടാകും. അങ്ങനെയുള്ളവർക്ക് കൂവ ഒരു ഗൃഹാതുരതയാണ്. 

യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ പോലുള്ള പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു പ്രതിവിധിയാണ് കൂവ. ഇതിന്റെ ആന്റിസെപ്റ്റിക് ഗുണങ്ങളാണ് ഈ പ്രയോജനം നൽകുന്നത്. ഇടയ്ക്കിടെ ഈ പ്രശ്‌നം വരുന്ന സ്ത്രീകൾ ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്തുന്നത് ഏറെ ഗുണകരമാണ്.

ചർമത്തിന്റെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്. നാം ഉപയോഗിയ്ക്കുന്ന പല ടാൽകം പൗഡറുകളിലും ഇതു മുഖ്യ ചേരുവയാണ്. ചർമത്തിലുണ്ടാകുന്ന ചൊറിച്ചിലിനും അലർജിയ്ക്കുമെല്ലാം ഇതു പ്രതിവിധിയുമാണ്. ഇതു മുറിവുകളിൽ ഇടുന്നത് മുറിവുണങ്ങാനും സഹായിക്കുന്നു. കുഞ്ഞുങ്ങളുടെ ചർമത്തിൽ പോലും ഇവ സുരക്ഷിതമായി ഉപയോഗിയ്ക്കാം.

ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിന്റെ വികാസത്തിന് ഏറെ അത്യാവശ്യമാണ് ഫോളേറ്റ് അഥവാ ഫോളിക് ആസിഡ്. ഇത് കൂവയിൽ ധാരാളമുണ്ട്. ഇതു കൊണ്ടു തന്നെ ഗർഭകാലത്ത് ഇതു കഴിയ്ക്കുന്നതു നല്ലതാണ്. മാത്രമല്ല, ഗർഭകാലത്ത് വയറിനുണ്ടാകുന്ന അസ്വസ്ഥതകൾ, ഛർദി, മനംപിരട്ടൽ തുടങ്ങിയ പല പ്രശ്‌നങ്ങൾക്കുമുള്ള നല്ലൊരു പ്രതിവിധിയാണിത്.

ഗ്ലൂട്ടെൻ അലർജി കാരണം ഗോതമ്പു പോലുളളവയോട് അലർജിയുള്ളവരുണ്ട്. ഇവർക്കുപയോഗിയ്ക്കാവുന്ന ഏറ്റവും നല്ലൊരു ഭക്ഷണ വസ്തുവാണ് കൂവനൂറ്‌. ഇതിൽ അലർജി കാരണമാകുന്ന ഗ്ലൂട്ടെൻ അടങ്ങിയിട്ടില്ല.

പൊട്ടാസ്യം സമ്പുഷ്ടമായ കൂവ കിഡ്‌നിയുടെ ആരോഗ്യത്തിനും ബിപി നിയന്ത്രിയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്. പൊട്ടാസ്യം സമ്പുഷ്ടമായ കൂവ കിഡ്‌നിയുടെ ആരോഗ്യത്തിനും ബിപി നിയന്ത്രിയ്ക്കാനുമെല്ലാം ഏറെ നല്ലതാണ്. ഇതു കൊണ്ടു തന്നെ ഹൃദയാരോഗ്യത്തിനും ഏറെ ഉത്തമമായ ഒരു മരുന്നാണ് കൂവനൂറ്‌.

ഇതിലെ മഗ്നീഷ്യം നല്ല ഉറക്കത്തിനു സഹായിക്കുന്ന ഒരു മരുന്നാണ്.ഇൻസോംമ്‌നിയ പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു മരുന്നാണിത്. ഉറക്ക പ്രശ്‌നങ്ങളുള്ളവർ കൂവനൂറു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ദഹിയ്ക്കാൻ എളുപ്പമായതിനാൽ രാത്രിയിലും ഇതും കഴിയ്ക്കാം. ദഹനപ്രശ്‌നം കാരണം നല്ല ഉറക്കം തടസപ്പെടില്ല.


വയറിന്റെ ആരോഗ്യത്തിനും ദഹന പ്രശ്‌നങ്ങൾക്കുമുള്ള ഉത്തമമായ ഒരു മരുന്നാണ് കൂവനൂറ്. ഇത് ആസിഡ് ആൽക്കലി ബാലൻസ് നില നിർത്താൻ സഹായിക്കുന്നു.ഇതിൽ കാൽസ്യം ക്ലോറൈഡുണ്ട്. ഇതാണ് ഇതിനു സഹായിക്കുന്നത്. ആസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. ഇറിട്ടബിൾ ബൗൾ സിൻഡ്രോം, അതായത് ഭക്ഷണം കഴിച്ചാൽ പെട്ടെന്നു തന്നെ ടോയ്‌ലറ്റിൽ പോകാൻ തോന്നലുണ്ടാകുന്ന തരം പ്രശ്‌നങ്ങൾക്കുള്ള നല്ലൊരു മരുന്നാണിത്.

അനീമിയയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് അയേൺ സമ്പുഷ്ടമായ കൂവയെന്ന ഈ കിഴങ്ങിന്റെ പൊടി. ഇത് കഴിയ്ക്കുന്നതു കുട്ടികൾക്കും മുതിർന്നവർക്കും രക്തക്കുറവു പരിഹരിയ്ക്കാൻ സഹായിക്കും. ഇത് ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.

പ്രോട്ടീൻ സമ്പുഷ്ടമാണ് കൂവനൂറ്. ഇതു കൊണ്ടു തന്നെ തടി കുറയ്ക്കാൻ ഏറെ നല്ലതുമാണ്. കൊഴുപ്പാകട്ടെ, തീരെ കുറവും. വിശപ്പു മാറാൻ ഏറെ ഉത്തമവുമാണിത്. 

പ്രോട്ടീൻ സമ്പുഷ്ടമായ കൂവയുടെ എട്ട് ഔൺസ് ദിവസവും ശരീരത്തിന് വേണ്ട പ്രോട്ടീന്റെ 19 ശതമാനം നൽകുന്നുമുണ്ട്. മസിലിന്റെ ആരോഗ്യത്തിനും ഉറപ്പിനുമെല്ലാം ഇത് മികച്ച ഭക്ഷണവുമാണ്.

എല്ലിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് കൂവനൂറ്. കൂവ കാൽസ്യം സമ്പുഷ്ടമാണ്. ഇതിലെ കാൽസ്യം എല്ലുകൾക്ക് ഉറപ്പു ബലവുമെല്ലാം നൽകും. എല്ലു തേയുന്നതിനും മററുമുളള പ്രകൃതി ദത്ത ഭക്ഷണ പരിഹാരങ്ങളിൽ പെടുന്ന ഒന്നാണ് കൂവ. എല്ലുതേയ്മാനം അഥവാ ഓസ്റ്റിയോപെറോസിസ് പോലുള്ളയവയെങ്കിൽ ഇതു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.

കൂവനൂറ് ശരീരത്തിന് ഊർജം നൽകാൻ ഏറെ നല്ലതാണ്. ദിവസം മുഴുവൻ ഉന്മേഷം ലഭിയ്ക്കാൻ സഹായിക്കുന്ന ഒന്നാണിത്. കൂവനൂറു തയ്യാറാക്കുമ്പോൾ ചേർക്കുന്ന ശർക്കരയും ശരീരത്തിന് ഏറെ എനർജി നൽകുന്ന ഒന്നു തന്നെയാണ്. ഇത് വ്രതാനുഷ്ഠാനങ്ങൾക്കു കഴിയ്ക്കുന്നതിന്റെ ഒരു കാരണം ഇതു നൽകുന്ന എനർജി തന്നെയാണ്.

Tags