ജീരക വെള്ളം പതിവായി കുടിക്കാറുണ്ടോ?

cumin water
cumin water

ദിവസവും രാവിലെ ജീരക വെള്ളം കുടിക്കുന്നത് നല്ലതാണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ശരീരഭാരം നിയന്ത്രിച്ച് നിർത്തുന്നതിന് പുറമെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. കാൻസർ പോലുള്ള രോഗങ്ങൾ വരാനുള്ള സാധ്യതകളും ജീരകം കുറയ്‌ക്കുന്നു.

ദിവസവും ജീരക വെള്ളം കുടിക്കുന്നത് കൊഴുപ്പ് കുറയ്‌ക്കുകയും ദഹനം എളുപ്പത്തിലാക്കുകയും ചെയ്യുന്നു. ജീരക വെള്ളം ആന്റി- ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. പൊട്ടാസ്യം, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ വിറ്റാമിനുകളും ജീരകത്തിൽ അടങ്ങിയിരിക്കുന്നു

tRootC1469263">

വയറിൽ അണുബാധയുണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിച്ച് മെറ്റബോളിസം മെച്ചപ്പെടുത്താനും ജീരക വെള്ളം സഹായിക്കുന്നു. എന്നാൽ അമിതമായാൽ അമൃതും വിഷം എന്ന് പറയുന്നതു പോലെയാണ് ജീരക വെള്ളത്തിന്റെ കാര്യവും. ജീരക വെള്ളം ഇടയ്‌ക്കിടെ അമിതമായി കുടിക്കുന്നത് അസിഡിറ്റിക്ക് കാരണമായേക്കാം. അതനാൽ രാവിലെ മാത്രം കുടിക്കാൻ ശ്രിക്കുക.
 

Tags