മധുരത്തോട് കൊതി തോന്നുമ്പോൾ ഇത് കഴിക്കൂ

sweet potato
sweet potato
മധുരക്കിഴങ്ങ്
നാരുകൾ, വിറ്റാമിനുകൾ, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ എന്നിവയാണ് മധുരക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ. അതേസമയം കൊഴുപ്പും കലോറിയും ഇതിന് കുറവാണ്. മെച്ചപ്പെട്ട ദഹനം, മെച്ചപ്പെട്ട രോഗപ്രതിരോധ പ്രവർത്തനം, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം എന്നിവ പോലുള്ള വിവിധ ആരോഗ്യ ഗുണങ്ങളും മധുരക്കിഴങ്ങ് സ്ഥിരമായി കഴിക്കുന്നതിലൂടെ ലഭിക്കും
tRootC1469263">
ബെറി പഴം
ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയവ ഈ വിഭാഗത്തിൽ പെടുന്നു. ഇവയിൽ ധാരാളം വിറ്റാമിനുകളും, ആൻ്റിഓക്സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു കൊണ്ടു തന്നെ ഇവ ആസ്വദിച്ചു കഴിക്കാം. 
മാമ്പഴം
നന്നായി പഴുത്ത മാമ്പഴത്തിൻ്റെ മണം തന്നെ കൊതിപ്പിക്കുന്നതാണ്. ഇവ മിതമായ അളവിൽ കഴിക്കൻ ശ്രദ്ധിക്കാം.
കരിക്കിൻ വെള്ളം
ശരീരത്തിൽ നിന്നും നഷ്ടമാകുന്ന ജലാശം വീണ്ടെടുക്കൻ ഉത്തമമാണ് കരിക്കിൻ വെള്ളം അഥവ ഇളനീർ. പ്രകൃതിദത്തവും ശുദ്ധവുമായ വെള്ളമാണിത്. ഒട്ടനവധി ധാതുക്കൾ അതിൽ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. 
തൈര്
പ്രോട്ടീൻ്റെ സമ്പന്നമായ ഉറവിടമാണ് തൈര്. ഇത് ശരീരത്തിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഏറെ ഗുണകരമാണ്

Tags