ക്രാൻബെറിയുടെ ഗുണങ്ങൾ അറിയാം ...

cranbarry
cranbarry

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ക്രാൻബെറി അഥവാ ലോലോലിക്ക. പല വീടുകളുടെ മുറ്റത്തും ലോലോലിക്ക ഉണ്ടാകാം.  പുളപ്പാണ് ഈ ചുവന്ന ഫലത്തിന്‍റെ രുചിയെങ്കിലും നിരവധി പോഷകങ്ങള്‍  ഇവയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി, അയേണ്‍, പൊട്ടാസ്യം, കാത്സ്യം, മിനറല്‍സ്, നാരുകള്‍‌ തുടങ്ങിയവ അടങ്ങിയ ക്രാൻബെറി ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണ്.   

പല വീടുകളുടെ മുറ്റത്ത് ആര്‍ക്കും വേണ്ടാതെ കാണുന്ന ഈ ലോലോലിക്ക നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ്.  ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയാണിവ. വിറ്റാമിന്‍ സി, കെ, അയേണ്‍, പൊട്ടാസ്യം, കാത്സ്യം, മിനറല്‍സ്, നാരുകള്‍‌ തുടങ്ങിയവ അടങ്ങിയതാണ് ക്രാൻബെറി. 

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ലോലോലിക്ക കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ലോലോലിക്ക ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ക്രാൻബെറി കഴിക്കുന്നത് ഓർമ്മശക്തി വർധിപ്പിക്കുമെന്നും ചില പഠനങ്ങള്‍ പറയുന്നു. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ക്രാന്‍ബെറി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

നിത്യേന ക്രാൻബെറി ജ്യൂസ് കുടിക്കുകയാണെങ്കിൽ മൂത്രാശയ അണുബാധയെ ഒഴിവാക്കാൻ കഴിയുമെന്നും ഗവേഷകർ പറയുന്നു. മൂത്രനാളിയിലെ അണുബാധകള്‍ ചിലപ്പോഴൊക്കെ വൃക്കകളിലെത്തി പ്രശ്നം സൃഷ്ടിക്കാറുണ്ട്. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ക്രാന്‍ബെറി ഈ സാഹചര്യം ഒഴിവാക്കുന്നു. ദന്താരോഗ്യത്തിനും ഇവ സഹായിക്കും. ലോലോലിക്ക കഴിക്കുന്നത് നമ്മുടെ കണ്ണുകൾക്കും നല്ലതാണ്. 

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്   ക്രാൻബെറി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. നാരുകള്‍‌ അടങ്ങിയ ഇവ വിശപ്പ് കുറയ്ക്കാനും അതോടൊപ്പം ശരീരത്തില്‍ ഫാറ്റ് അടിയുന്നത് തടയാനും സഹായിക്കും. വിറ്റാമിന്‍ സി അടങ്ങിയ ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

Tags