പാദം വിണ്ടുകീറുന്നുണ്ടോ ? ഇതാ ചില പൊടിക്കെെകൾ

google news
feet cracked

ചർമ്മസംരക്ഷണത്തിൽ പലപ്പോഴും എല്ലാവരും അവഗണിക്കുന്ന ഒന്നാണ് .കാൽപാദങ്ങളുടെ സംരക്ഷണം. പാദങ്ങൾ‌ വിണ്ടുകീറുന്നത് ഇന്ന് ചിലരിലെങ്കിലും കാണുന്ന പ്രശ്നമാണ്. തണുപ്പുകാലത്താണ് ഈ പ്രശ്നം കൂടുതൽ രൂക്ഷമാകുന്നത്.അവ അസ്വാസ്ഥ്യവും വേദനാജനകവുമാകാം. നടക്കാനുള്ള ബുദ്ധിമുട്ടിനും കാരണമാകുന്നു. 

പാദങ്ങൾ‌ വിണ്ടുകീറിയിട്ടുണ്ടെങ്കിൽ, വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പരിഹാര മാർഗ്ഗങ്ങൾ ഉണ്ട് .

1  പാദങ്ങളിൽ ക്രീമുകൾ പുരട്ടുന്നതിൽ സ്ഥിരത പുലർത്തുക
 
പലവിധ ക്രീമുകൾ മാറിമാറി ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും . കൃത്യമായ അളവിൽ മാത്രം ക്രീമുകൾ ഉപയോഗിക്കുക. ഒരു ബ്രാൻഡ് തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കുക . പാദങ്ങളിൽ ദിവസത്തിൽ രണ്ടുതവണയെങ്കിലും മോയ്സ്ചറൈസർ ഉപയോഗിക്കുക. വിദഗ്ധരുടെ അഭിപ്രായം  തേടിയിട്ട്  മാത്രം റീമുകൾ പുരട്ടുന്നതാണ് അഭികാമ്യം . 

2 വെളിച്ചെണ്ണ അഭികാമ്യം 

കിടക്കും മുമ്പ് കാല് നന്നായി കഴുകി തുടച്ചു വൃത്തിയാക്കുക. ശേഷം ഉപ്പൂറ്റിയിലും കാലിലുമാകെ വെളിച്ചെണ്ണ പുരട്ടി മസാജ് ചെയ്യുക. കോട്ടൺ സോക്‌സ് ധരിച്ച് കിടന്നു ഉറങ്ങുക. അടുത്ത ദിവസം രാവിലെ കഴുകിക്കളയാം. 

honey

3 തേൻ പുരട്ടുക 

ഒരു ബക്കറ്റിൽ ഇളം ചൂട് വെള്ളം ഒഴിക്കുക. ഇതിലേക്ക് ഒരു കപ്പ് തേൻ ഒഴിച്ച് മിക്‌സ് ചെയ്യുക. ഇതിലേക്കു കാലിറക്കി വയ്ക്കുക. ഇരുപത് മിനിറ്റോളം ഇപ്രകാരം വയ്ക്കണം. ശേഷം കാൽ പുറത്തെടുത്ത് കഴുകാം. കാലുകൾ മൃദുവാകാനും മികച്ച വഴിയാണിത്. 

4 നാരങ്ങാനീര് ബെസ്റ്റാ 

കാൽ ബക്കറ്റ് വെള്ളമെടുത്ത് അതിൽ ഒരു നാരങ്ങ പിഴിയുക. പാദം അതിലിറക്കി വെച്ച് കുതിർത്തതിന് ശേഷം പ്യുമിക് സ്‌റ്റോൺ ഉപയോഗിച്ച് വിള്ളലുള്ള ഭാഗങ്ങൾ ഉരച്ച് കഴുകുക. ആഴ്ചയിൽ രണ്ട് തവണ ഇത് ചെയ്യണം. ഇത് പാദത്തിലെ വിള്ളൽ ഇല്ലാതാക്കുന്നു.

Tags