പാദങ്ങളിലെ വിണ്ടുകീറൽ തടയാൻ ഇത് നിങ്ങളെ സഹായിക്കും

പലരേയും അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്‌നമാണ് കാൽപാദങ്ങൾ വിണ്ടു കീറുന്നത്. ചിലരുടെ ഉപ്പൂറ്റികള്‍ വിണ്ട് കീറി നടക്കാന്‍ പോലും പറ്റാത്ത വിധത്തിലായിരിക്കും.തണുപ്പ് കാലങ്ങളിലും മറ്റും ഇത് കുറച്ച കൂടുതലായി കാണപ്പെടുന്നു
ഈ അവസ്ഥയില്‍ കടുത്ത വേദന അനുഭവപ്പെടും. പാദങ്ങളില്‍ ഉണ്ടാകുന്ന അമിതമര്‍ദം, പൊണ്ണത്തടി ഇവയൊക്കെ വേദനാജനകമായ വിള്ളലിന് കാരണമാകുന്നു. കാലിലും തൊലിയിലുമുണ്ടാകുന്ന വരള്‍ച്ചയിലുപരി പാദശ്രദ്ധ ആവശ്യത്തിനില്ലാത്തതും കാല്‍വിള്ളലിന് കാരണമാകാറുണ്ട്.
സാധാരണയായി ഏറ്റവും ഉപരിതലത്തിലുള്ള വിള്ളലുകള്‍ കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാറില്ല. എന്നാല്‍, ആഴത്തിലുള്ള വിള്ളലുകള്‍ വേദന ഉണ്ടാക്കുന്നു. വിള്ളലുകളിലൂടെ രക്തം വരുന്ന അവസ്ഥ സംജാതമായാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് വഴിവെക്കാറുണ്ട്. രോഗപ്രതിരോധശേഷി കുറവുള്ളവരിലും പ്രമേഹരോഗികളിലും ഇത്തരം വിള്ളലിലൂടെ അണുബാധയുണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയും രോഗിയെ അത് മറ്റു രോഗാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യാം.
പാദങ്ങളില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാത്തതും രോഗം ഉണ്ടായതിനുശേഷം ഈ അശ്രദ്ധ തുടരുന്നതുമൂലവും നേര്‍ത്ത വിള്ളലുകളില്‍ പൊടിയും ചളിയും നിറഞ്ഞ് അസുഖം മൂര്‍ച്ഛിക്കുകയാണ് ഉണ്ടാവുക.
അസുഖാവസ്ഥ കണ്ടുതുടങ്ങിയാല്‍ തുടര്‍ച്ചയായ, ശ്രദ്ധാപൂര്‍ണമായ പാദ പരിചരണം ആവശ്യമാണ്.പാദങ്ങള്‍ കഴുകി വൃത്തിയായി സൂക്ഷിക്കുകയും പാദങ്ങള്‍ മൂടുന്ന വൃത്തിയുള്ള പാദുകങ്ങള്‍ ധരിക്കുകയും ചെയ്യുക. മികച്ച ശ്രദ്ധയും പരിചരണവും ഉണ്ടെങ്കിൽ കാൽപാദങ്ങളുടെ സൗന്ദര്യം വീണ്ടെടുക്കാനാകും.
പാദസംരക്ഷണവും ആഹാരവും ചികിത്സയുടെ ഭാഗം തന്നെയാണ്. കൂടാതെ, ആവശ്യത്തിന് വെള്ളം കുടിക്കുകയും വേണം. വെള്ളത്തിന്‍െറയും പഴം, പച്ചക്കറികളുടെയും ഉപയോഗം ചൂടുകാലങ്ങളില്‍ കൂടുതലായും വേണം.
പാദം വിള്ളലിനെതിരെ ഇന്ന് ധാരാളം ഒയിന്‍റ്മെന്‍റുകളും ജല്ലുകളും വിപണിയില്‍ ലഭ്യമാണെങ്കിലും അവയുടെ ഉപയോഗം താല്‍ക്കാലിക ആശ്വാസം മാത്രമേ നല്‍കുകയുള്ളൂ.
പാദങ്ങളിലെ വിണ്ടുകീറൽ തടയാൻ ഉപ്പ് സഹായിക്കും. ഇളംചൂടുവെള്ളത്തിൽ കുറച്ച് ഉപ്പ് ഇട്ടതിന് ശേഷം പാദങ്ങൾ അതിൽ മുക്കിവയ്ക്കാം. ബേക്കിങ് സോഡയും ഉപ്പും ഇട്ട വെള്ളത്തിലും കാല് മുക്കിവയ്ക്കുന്നത് നല്ലതാണ്. ഇളം ചൂടുവെള്ളത്തിൽ ഉപ്പും നാരങ്ങാനീരും കലർത്തുന്നതും വിണ്ടുകീറൽ തടയാൻ ഗുണകരമാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാവുന്നതാണ്.