ചുമയും ജലദോഷവും പെട്ടന്ന് മാറാൻ ഇങ്ങനെ ചെയ്യൂ ..

google news
cough

വള്ളിഫലങ്ങളില്‍ ഏറ്റവും മികച്ചത് കുമ്പളമാണെന്ന് ആയുര്‍വേദം പറയുന്നു. കുമ്പളത്തിന്റെ ചെറിയ ഇനമായ നെയ്ക്കുമ്പളം അഥവാ പുള്ളു കുമ്പളത്തിനാണ് ഔഷധഗുണമേറെയും. ബുദ്ധിഭ്രമം, അപസ്മാരം, ശ്വാസകോശ രോഗങ്ങള്‍, പ്രമേഹം, മൂത്രതടസ്സം, ആമാശയ രോഗങ്ങള്‍, അര്‍ശസ്സ് എന്നിവയുടെ ചികിത്സയില്‍ കുമ്പളങ്ങ പ്രയോജനപ്പെടുത്തുന്നു.

കുമ്പളങ്ങ പ്രമേഹരോഗികള്‍ക്കും കഴിക്കാവുന്നതാണ്. രക്തത്തിലെ പഞ്ചസാര കുറയ്ക്കാന്‍ ഇവ സഹായിക്കും. തണുപ്പിക്കാന്‍ ശേഷിയുള്ള ഇവ കഴിക്കുന്നതുമൂലം അസിഡിറ്റിയും അള്‍സറും ശമിപ്പിക്കാം. കുമ്പളങ്ങ നാഡീവ്യൂഹത്തിന് ഉറപ്പ് നല്‍കുന്നു. കുമ്പളങ്ങയുടെ വിത്ത് ശരീരത്തിനാവശ്യമില്ലാത്ത കോശങ്ങളുടെ വളര്‍ച്ച തടയും.

വയറിനുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും മാറ്റും. മലക്കെട്ട് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ല.
മൂക്കില്‍ നിന്നും ശ്വാസകോശത്തില്‍ നിന്നും വരുന്ന രക്തസ്രാവം നിര്‍ത്തലാക്കാന്‍ ഇവയ്ക്ക് കഴിയും. കുമ്പളങ്ങ ജ്യൂസില്‍ ചെറുനാരങ്ങാനീര് ഒഴിച്ച് കുടിച്ചാല്‍ മതി.

കുമ്പളങ്ങ വേവിച്ച വെള്ളത്തില്‍ അല്‍പം പഞ്ചസാര ചേര്‍ത്ത് സിറപ്പായി കുടിക്കാം. ഇത് നിങ്ങളുടെ ശരീരക്ഷീണം മാറ്റുകയും അനീമിയ പോലുള്ള വിളര്‍ച്ചകള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. കുമ്പളങ്ങ ജ്യൂസ് എന്നും കഴിക്കുന്നതിലൂടെ തൈറോയ്ഡിന്റെ സാധ്യതയും തൈറോയ്ഡ് രോഗവും ഇല്ലാതാക്കാം. കുമ്പളങ്ങയുടെ വിത്തും തൊലിയും വെളിച്ചെണ്ണയില്‍ ചൂടാക്കി തലയില്‍ തേക്കുകയാണെങ്കില്‍ താരന്റെ പ്രശ്‌നം ഒഴിവായി കിട്ടും. മുടി വളരാനും ഇത് സഹായിക്കും.

കുമ്പള ജ്യൂസോ, കുഴമ്പോ കഴിക്കുന്നത് ചുമയ്ക്കും ജലദോഷത്തിനും പരിഹാരമാകും.
ആസ്തമ ഒരുപരിധിവരെ ഇല്ലാതാക്കാന്‍ കുമ്പളങ്ങ സഹായിക്കും.

Tags