ചോളത്തിന്റെ ഗുണങ്ങൾ അറിയാമോ ?

google news
corn

രുചി മാത്രമല്ല ധാരാളം പോഷക​ഗുണങ്ങളും ചോളത്തിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളും മിനറലുകളും അടങ്ങിയിട്ടുള്ള ചോളം ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ കലവറയാണ്.

‌നാരുകളാൽ സമ്പന്നമാണ് ചോളം. അതുകൊണ്ടുതന്നെ ഇത് കഴിക്കുന്നത് മലബന്ധം തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. പ്രതിരോധശേഷി കൂട്ടാൻ ചോളം വളരെ നല്ലതാണ്. പ്രമേഹരോ​ഗികൾ ചോളം കഴിക്കുന്നത് നല്ലതാണെന്നും പറയും. കാരണം, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. കാർബോഹൈഡ്രേറ്റുകളും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ചോളം കഴിക്കുന്നത് നല്ലതാണ്.

ചോളത്തിൽ വിറ്റാമിൻ ബി 12, ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് നല്ലതാണ്. വിളർച്ച കുറയ്ക്കാൻ ഇത് സഹായിക്കും. ചോളത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ലൈക്കോപീൻ എന്നിവ ചർമ്മത്തിലെ കൊളാജൻ ഉത്പാദനം കൂട്ടും.

Tags