കണ്ണിന്റെ ആരോഗ്യത്തിന് ചോളം

corn
corn

ദിവസേന ഭക്ഷണത്തിൽ ചോളം ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. അവശ്യ പോഷകങ്ങളായ വൈറ്റമിൻ ഡി, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ധാരാളമായി ചോളത്തിൽ അടങ്ങിയിട്ടുണ്ട്.

ഫോളേറ്റിന്റെ മികച്ച ഉറവിടമാണ് ചോളം. അതുകൊണ്ട് തന്നെ ​ഗർഭിണികൾ ചോളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ഗർഭസ്ഥ ശിശുക്കളിലെ നാഡീവൈകല്യം തടയാൻ ഇതിലൂടെ സഹായിക്കും. ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താൻ ആവശ്യമായ പോഷകങ്ങൾ ചോളത്തിൽ അടങ്ങിയിട്ടുണ്ട്.

tRootC1469263">

ഭക്ഷ്യനാരുകൾ ധാരാളം ചോളത്തിൽ അടങ്ങിയിട്ടുള്ളതിനാൽ ഇത് ദഹനം മെച്ചപ്പെടുത്താൻ ഏറെ സഹായകരമാണ്. മലബന്ധം തടയുന്നതിനും ഉദരരോ​ഗരോ​ഗ്യം മെച്ചപ്പെടുത്താനും ചോളം സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവും ക്രമീകരിക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും ചോളം സഹായിക്കും.

കണ്ണിന്റെ ആരോഗ്യത്തിന് വേണ്ട രണ്ട് കരോട്ടിനോയ്ഡുകളായ ല്യൂട്ടിൻ, സീസാന്തിൻ എന്നിവ ചോളത്തിൽ ധാരാളമുണ്ട്. ഇത് തിമിരം, മക്യുലാർ ഡീജനറേഷൻ ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു

Tags