മല്ലിയില ഭക്ഷണത്തിൽ ഉൾപ്പെടുത്താം


മലയാളികൾക്ക് പാചകത്തിനായി മല്ലിയിലയും കറിവേപ്പിലയുമൊക്കെ നിർബന്ധവുമാണ്. അതുകൊണ്ട് തന്നെ മല്ലിയിലയുടെ ഗുണങ്ങളും നമ്മൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. രുചിക്കും മണത്തിനുമായാണ് മല്ലിയില പാചകത്തിൽ നമ്മൾ ചേർക്കാറുള്ളത്.
എന്നാൽ ഇതു രുചിക്കു മാത്രമല്ല, ആരോഗ്യ ഗുണങ്ങളാലും സമ്പുഷ്ടമാണ്. വിറ്റാമിനുകൾ ധാതുക്കൾ ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമായ മല്ലിയില ദഹനത്തെ സഹായിക്കുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.
tRootC1469263">അതിന്റെ ആന്റിമൈക്രോബയൽ ഗുണങ്ങൾ കാരണം ആരോഗ്യകരമായ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ കിട്ടുന്ന ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.
പ്രതിരോധശേഷി
കോശങ്ങൾ കേടുവരുന്നത് തടയാനും വീക്കം കുറയ്ക്കാനും സഹായിക്കുന്ന ആന്റിഓക്സിഡന്റുകൾ മല്ലിയിലയിൽ അടങ്ങിയിട്ടുണ്ട്. ടെർപിനീൻ, ക്വെർസെറ്റിൽ തുടങ്ങിയ മല്ലിയിലയിലെ ചില സംയുക്തങ്ങൾ പ്രതിരോധശേഷി വർധിപ്പിക്കുന്നതാണ്. മാത്രമല്ല തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുമെന്ന് പഠനങ്ങളും പറയുന്നു.

വൃക്ക
വൃക്കകളുടെ പ്രവർത്തനങ്ങൾക്കും അനുയോജ്യമാണ് മല്ലിയില. വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്തി മൂത്രാശയ അണുബാധയെ ചികിത്സിക്കാൻ സഹായിക്കുന്നതാണ്. മൂത്രത്തിന്റെ ഉൽപാദനം വർധിപ്പിക്കുകയും വിഷവസ്തുക്കളെയും ബാക്ടീരിയകളെയും പുറന്തള്ളാനും സഹായിക്കുന്നു.
വയറിന്
ദഹനം സുഗമമാക്കാനും മല്ലിയില സൂപ്പറാണ്. മല്ലിയില കൊണ്ട് തയാറാക്കിയ ചായ കുടിച്ചാൽ വയർ വേദന, വയർ വീർക്കൽ, അസ്വസ്ഥത എന്നിവയ്ക്കു ആശ്വാസം നൽകുന്നതാണ്.