കഠിനമായ ഡയറ്റില്ലാതെ ശരീരഭാരം നിയന്ത്രിക്കാം
ചേരുവകൾ
ചുക്ക്- 3 കഷണങ്ങൾ
മല്ലി- ½ കപ്പ്
ഏലയ്ക്ക- 2 മുതൽ 3 വരെ
കുരുമുളക്- 1 ടേബിൾസ്പൂൺ
ശർക്കര- ആവശ്യത്തിന്
വെള്ളം- 2 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാൻ അടുപ്പിൽ വച്ച് അതിലേയ്ക്ക് മല്ലി, കുരുമുളക്, ഏലയ്ക്ക, ചുക്ക് എന്നി ചേർത്തു വറുക്കാം. ശേഷം അടുപ്പണച്ച് അത് തണുക്കാൻ മാറ്റി വയ്ക്കാം. തണുത്തു കഴിഞ്ഞ് മിക്സിയിൽ പൊടിച്ചെടുക്കാം. ഈ പൊടി വായുസഞ്ചാരമില്ലാത്ത അടച്ചുറപ്പുള്ള പാത്രത്തിലാക്കി വച്ചാൽ ആവശ്യാനുസരണം ഉപയോഗിക്കാം. ഒരു പാത്രത്തിൽ രണ്ട് വെള്ളം ഒഴിച്ചു തിളപ്പിക്കാം. ഇതിലേയ്ക്ക് ഒരു ടീസ്പൂൺ പൊടി ചേർത്തു തിളപ്പിക്കാം. ഒരു നുള്ള് മഞ്ഞൾപ്പൊടി കൂടി ചേർക്കാം. ഇത് അരിച്ചെടുക്കാം. ഒപ്പം ആവശ്യത്തിന് ശർക്കര പൊടിച്ചതും ചേർത്തിളക്കി യോജിപ്പിക്കാം. ഇത് ചൂടോടെ കുടിച്ചു നോക്കൂ.
tRootC1469263">.jpg)

