ഷുഗര്‍ നിയന്ത്രിക്കുന്നതിനായിഈ ഇല ഡയറ്റിൽ ഉൾപ്പെടുത്താം

muringayila

മുരിങ്ങയിലയിൽ വിറ്റാമിൻ എ, ബി, സി, ഇ, ഇരുമ്പ്, സിങ്ക് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മുരിങ്ങയില ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. അതിനാൽ തന്നെ മുരിങ്ങയില കഴിക്കുന്നത് ശരീരത്തിന് ധാരാളം ആന്റി ഓക്‌സിഡന്റുകൾ നൽകുന്നു.


പ്രമേഹമുള്ളവര്‍ക്ക് ഷുഗര്‍ നിയന്ത്രിക്കുന്നതിനായി ഡയറ്റിലുൾപ്പെടുത്താവുന്ന ഒന്നാണ് മുരിങ്ങയില. ഇൻസുലിൻ ഹോര്‍മോണിന്‍റെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനd മുരിങ്ങയില സഹായിക്കുമെന്നാണ് പറയപ്പെടുന്നത്.

muringayila

മുരിങ്ങയില വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് വണ്ണം കുറയ്ക്കാനും സഹായിക്കും. മുരിങ്ങയിലുള്ള ഫൈബര്‍ ദഹനം കൂട്ടുന്നു. ശരീരത്തിലുള്ള കൂടുതല്‍ കലോറി എരിച്ചുകളയുന്നതിനും മുരിങ്ങയില സഹായിക്കുന്നു. ഇതാണ് വണ്ണം കുറയ്ക്കാൻ സഹായകമാകുന്നത്.

കൊളസ്ട്രോള്‍ ഉള്ളവര്‍ക്കും ഡയറ്റിലുള്‍പ്പെടുത്താവുന്ന നല്ലൊരു വിഭവമാണ് മുരിങ്ങയില. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയ്ക്കാൻ മുരിങ്ങയില സഹായിക്കും.

Tags