കുട്ടികളിലെ മലബന്ധം ; ദിവസവും നൽകാം ഒരു സ്പൂൺ നെയ്യ്

ghee

കുട്ടികൾക്ക് പ്രതിരോധശേഷി ഉറപ്പാക്കുന്നതിലും ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിപ്പിക്കുന്നതിലും പോഷക​ഗുണമുള്ള ഭക്ഷണം തന്നെ നൽകണം. നെയ്യിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. കുട്ടികളിലെ മലബന്ധം അകറ്റാൻ  നെയ്യ് സഹായകമാണ്.

ദിവസവും ഒരു സ്പൂൺ നെയ്യ് (ghee) നൽകുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കും. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകൾ രോഗങ്ങളെ തടയും. നെയ്യ് ഗ്യാസ്, അസിഡിറ്റി തുടങ്ങി കുട്ടികളിലെ എല്ലാത്തരം ദഹന പ്രശ്നങ്ങൾക്കും പരിഹാരമാണ്. എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്‌ക്കും ബലം ലഭിക്കാനും ഉത്തമമാണ് നെയ്യ്.

ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകളുടെ കലവറയായ നെയ്യ്, ഞരമ്പുകൾക്കും തലച്ചോറിനും വലിയ ഗുണം നൽകുന്നു. ഈ ഫാറ്റി ആസിഡുകളുടെ അഭാവം ഡിമെൻഷ്യ, അൽഷിമേഴ്സ് തുടങ്ങിയ മസ്തിഷ്ക സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

കുട്ടികളുടെ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നെയ്യ് ഉൾപ്പെടുത്തുന്നത് ശീലമാക്കുക. ശക്തമായ ആന്റി വൈറൽ, ആന്റിഫംഗൽ ഗുണങ്ങൾ പിന്തുണയ്ക്കുന്ന നെയ്യ്, ചുമ, ജലദോഷം തുടങ്ങിയ അണുബാധകൾക്കെതിരെ കുട്ടികളുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കുന്നു.

നെയ്യ് (ghee) കഴിച്ചാലുള്ള മറ്റ് ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം.....

ദിവസേന ചെറിയ അളവിലെങ്കിലു നെയ്യ് ആഹാരത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആയുർവേദ വിദ​ഗ്ധർ പറയുന്നത്. മസ്തിഷ്ക കോശങ്ങളുടെ പോഷണത്തിനു നെയ്യ് അത്യന്താപേക്ഷിതമാണ്. നെയ്യിലടങ്ങിയിട്ടുള്ള പോഷകഘടകങ്ങളെല്ലാം മസ്തിഷ്കത്തിലെ വിവിധ രാസപ്രവർത്തനങ്ങൾക്ക് അനിവാര്യമാണ്.

എല്ലുകളൾക്ക് ബലവും ഉറപ്പും വർദ്ധിപ്പിക്കാൻ നെയ്യ് സഹായിക്കുന്നു. ഒരു സ്പൂൺ നെയ്യിൽ 112 കലോറി അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും ആന്റിഓക്സിഡന്റുകളാലും സമ്പന്നമായതിനാൽ ചർമ്മത്തിന് തിളക്കവും ആരോഗ്യവും നിലനിർത്താൻ നെയ്യ് സഹായിക്കുന്നു.

 

Tags