മനസിനും ശരീരത്തിനും ഊർജം:ശംഖുപുഷ്പ ചായയുടെ ഗുണങ്ങൾ നിങ്ങളെ അമ്പരിപ്പിക്കും

Conch flower tea

നിറം കൊണ്ട് മാത്രം മനസ്സ് കവർന്നെടുക്കുന്ന ശംഖുപുഷ്പ ചായ ആവേശകരമായ ആരോഗ്യഗുണങ്ങൾ നിറഞ്ഞ ഒരു പ്രകൃതിദത്ത പാനീയമാണ്. നൂറ്റാണ്ടുകളായി ആയുർവേദത്തിലും പാരമ്പര്യ ചികിത്സയിലുമൊക്കെ പ്രാധാന്യം നേടിയ ഈ “നീല ചായ” ഇന്ന് ലോകമെമ്പാടും ഒരു സൂപ്പർഫുഡ് ആയി മാറിയിരിക്കുകയാണ്. മെമ്മറി മെച്ചപ്പെടുത്തുന്നതിൽ നിന്ന് സമ്മർദ്ദം കുറയ്ക്കുന്നതുവരെ, ശരീരത്തെയും മനസിനെയും ഒരുമിച്ച് സംരക്ഷിക്കുന്ന സുഖദായകമായ ഗുണങ്ങൾ ശംഖുപുഷ്പ ചായയ്ക്കുണ്ട്.

ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് ശംഖുപുഷ്പച്ചായ. ഇത് ഓക്സീകരണ സമ്മർദത്തിനു കാരണമാകുന്ന ഫ്രീറാഡിക്കലുകളെ പ്രതിരോധിക്കുന്നു. രോഗപ്രതിരോധശക്തി വർധിപ്പിക്കാനും തിളക്കവും ആരോഗ്യവും ഉള്ള ചർമത്തിനും ഇത് ഫലപ്രദമാണ്. പതിവായി ശംഖുപുഷ്പച്ചായ കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ അകറ്റുകയും മലിനീകരണം, സമ്മർദം, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ ഇവയുടെ ദോഷഫലങ്ങളെ അകറ്റുകയും ചെയ്യും പ്രതിരോധശക്തി വർധിപ്പിച്ച് ആരോഗ്യവും സൗഖ്യവും നിലനിർത്താൻ ശംഖുപുഷ്പച്ചായ ശീലമാക്കാം.

ശംഖു പുഷ്പച്ചായ പതിവായി കുടിക്കുന്നത് രക്തസമ്മർദം നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും. ഇവയെല്ലാം ഹൃദയാരോഗ്യം നിലനിർത്താൻ ആവശ്യമാണ്. മനസ്സിനെയും ശരീരത്തെയും ശാന്തമാക്കി, സമ്മർ‍ദം അകറ്റി ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാൻ ശംഖുപുഷ്പച്ചായ സഹായിക്കും. 

 ദഹനം മെച്ചപ്പെട്ടാൽ ആരോഗ്യം മെച്ചപ്പെടും ബ്ലോട്ടിങ്ങ് കുറച്ച് ദഹനം മെച്ചപ്പെടുത്താൻ ശംഖുപുഷ്പച്ചായ സഹായിക്കും. ബവൽ മൂവ്മെന്റ് മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും ഇത് സഹായിക്കുന്നു. 

തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു എന്നതാണ് ശംഖുപുഷ്പച്ചായയുടെ ഒരു പ്രധാന ഗുണം.  ഓർമക്കുറവ്, മറവി, ശ്രദ്ധകേന്ദ്രീകരിക്കാൻ സാധിക്കാതെവരുക ഇവയ്ക്കെല്ലാം പരിഹാരമാണ് ഈ ചായ. മേധ്യരസായനം ആയാണ് ആയുർവേദം ശംഖുപുഷ്പത്തെ കരുതുന്നത്. അതായത് ശക്തിയേറിയ ഒരു ബ്രെയ്ൻ ടോണിക് ആണിത്. തലച്ചോറിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും ഓർമശക്തി മെച്ചപ്പെടുത്താനും ഈ ബൗദ്ധിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും ശംഖുപുഷ്പം സഹായിക്കും. പതിവായി ശംഖുപുഷ്പച്ചായ കുടിക്കുന്നത് ശ്രദ്ധയ്ക്കും മാനസികവ്യക്തതയ്ക്കും ബുദ്ധി വളർച്ചയ്ക്കും സഹായകമാണ്. 

Tags