കമ്പ്യൂട്ടർ മൗസ് കൂടുതൽ നേരം ഉപയോഗിക്കുന്നവരാണോ? എങ്കിൽ ഈ കാര്യം ശ്രദ്ധിക്കണം ..

google news
mouse


അതിവേ​ഗം വളരുന്ന ഒരു ഡിജിറ്റൽ യു​ഗത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. ദൈനംദിന ജീവിതത്തിൽ ഇപ്പോൾ ഒഴിവാക്കൻ കഴിയാത്ത ഒന്നാണ് കമ്പ്യൂട്ടർ. ജോലി സ്ഥലങ്ങളിൽ കമ്പ്യൂട്ടർ ഉപയോ​ഗം വളരെയധികം വർധിച്ച് വരികയാണ്. ഇതുമൂലം പല ആരോ​ഗ്യ പ്രശ്നങ്ങളുമുണ്ടാകാറുണ്ട്. നടുവേദന, കഴുത്ത് വേദന, കൈ വേദന തുടങ്ങിയ പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നതായി നിരവധി പഠനങ്ങളിൽ പറയുന്നു. ഇത് കൂടാതെ മൗസ് ഉപയോ​ഗിക്കുന്നതിനാൽ മറ്റ് ചില പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

പൊതുവെ മേശപ്പുറത്ത് കൈ വച്ചിരുന്ന് ജോലി ചെയ്യുന്നവരാണ് മിക്ക ആളുകളും. കമ്പ്യൂട്ടറും മൗസും ഒരുപോലെ ഉപയോ​ഗിക്കുന്ന മിക്ക ആളുകളുടെയും ഒരു സാധാരണ പ്രശ്നമാണിത്. എപ്പോഴും കൈവിരലുകൾ കമ്പ്യൂട്ടർ മൗസിൽ വെക്കുന്നതിനാൽ വലത് കൈത്തണ്ടയിൽ മർദ്ദം ഉണ്ടാകുകയും ചർമ്മത്തിന്റെ നിറം കറുപ്പ് നിറമാവുകയും ചെയ്യും. പരമാവധി കൈ ഉയർത്തി മൗസ് പിടിക്കുന്നത് നല്ലതാണ്.

കൈ ചലിപ്പിക്കാതെ എപ്പോഴും മൗസിൽ വച്ച് ജോലി ചെയ്യുന്നത് പരമാവധി ഒഴിവാക്കുക. കൈമുട്ട് കസേരിയൽ വച്ച് വേണം ജോലി ചെയ്യാൻ. അല്ലാത്തപക്ഷം കൈകൾക്ക് വേദനയുണ്ടാകും. ഇതിനായി കീബോർഡും മൗസും ഒരേ ഉയരത്തിലാണെന്ന് ഉറപ്പാക്കണം. ദീർഘനേരം കൈയിൽ മൗസ് പിടിക്കുന്നത് വേദനയ്ക്ക് കാരണമാകും. കൈത്തണ്ടയിൽ വേദനയും സമ്മർദ്ദവും ഉണ്ടാക്കാൻ ഇതൊരു കാരണമാണ്.

കമ്പ്യൂട്ടർ ജോലിചെയ്യുന്നവർ അനുഭവിക്കുന്ന മറ്റൊരു പ്രശ്നമാണ് കഴുത്തിലും തോളിലുമുണ്ടാകുന്ന വേദന. മൗസ് ഉപയോ​ഗിക്കുമ്പോഴും ഈ വേദനകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മൗസ് അമിതമായി ഉപയോ​ഗിക്കുന്നതിലൂടെ സമ്മർദ്ദത്തിലേക്ക് നയിക്കുകയും വേദന കൂടുതൽ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ മൗസും ലാപ്പ് ടോപ്പും ഉപയോ​ഗിക്കുമ്പോൾ കൃത്യമായ ഇടവേളകളിൽ കഴുത്ത് വശങ്ങളിലേക്ക് തിരിക്കാനും തോളുകൾ സ്ട്രെച്ച് ചെയ്യാനും ശ്രമിക്കുക.

ഇത്തരത്തിൽ ജോലി ചെയ്യുന്നവർ ആരോ​ഗ്യ പ്രശ്നങ്ങൾ വരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കണം. ഡെസ്ക് ജോലി ചെയ്യുന്നവർക്ക് ഏറ്റവും അനുയോജ്യമാണ് വെർട്ടിക്കൽ മൗസ്. പരന്നിരിക്കുന്ന മൗസുകളെ അപേക്ഷിച്ച് ഇവ കൂടുതൽ വേ​ഗത്തിൽ പ്രവർത്തിക്കാൻ സഹായിക്കും. മൗസ് ഉപയോ​ഗിച്ച് സ്ക്രോൾ ചെയ്യുമ്പോൾ കൈ നിവർന്നിരിക്കാൻ ഇത് സഹായിക്കും.

Tags