പ്രമേഹത്തെ മെരുക്കാൻ ഇത് മതി

google news
diabetes

പ്രകൃതി വരദാനമായ നൽകിയ ഈയൊരു ഭക്ഷ്യ ഉൽപ്പന്നം ഒരാളുടെ ആരോഗ്യ സുരക്ഷാ പരിപാലന മേഖലയിൽ എത്രത്തോളം പങ്കുവഹിക്കുന്നുണ്ട് എന്നറിയാമോ? നാളികേരത്തിൽ നിന്നും ലഭിക്കുന്ന പലവിധതരം ഭക്ഷ്യോല്പന്നങ്ങൾ ഒരാളുടെ ആരോഗ്യകാര്യത്തിൽ എന്തെല്ലാം ഗുണങ്ങൾ നൽകുമെന്നറിയാം.

 മലയാളിയ്ക്ക് തേങ്ങയുടെ രുചിയില്ലാതെ പറ്റില്ലെന്നു തന്നെ പറയാം. തേങ്ങ അരച്ച അവിയൽ പോലുള്ള കറികളും തേങ്ങാച്ചമ്മന്തിയുമെല്ലാം മലയാളിയുടെ നാവിൽ പരമ്പരാഗതമായി അലിഞ്ഞു ചേർന്ന രുചിക്കൂട്ടുകളാണെന്നു പറയാം.എന്നാൽ അനാരോഗ്യമല്ല, ആരോഗ്യമാണ് തേങ്ങയിലുള്ളത് എന്നതാണ് വാസ്തവം. ആരോഗ്യപരമായ പല ഗുണങ്ങളും നൽകുന്ന ഒന്നാണിത്. തേങ്ങയുടെ ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ.

നാരുകൾ അടങ്ങിയ ഭക്ഷണം ആരോഗ്യത്തിന് എന്നും ഉത്തമമാണ്. തേങ്ങ ധാരാളം നാരുകൾ അടങ്ങിയ ഒന്നാണ്. ഇതിൽ 61 ശതമാനം ഫൈബറുണ്ടെന്നതാണു വാസ്തവം. നാരുകൾ വയറിന്റെ ആരോഗ്യത്തിനും ദഹനത്തിനുമെല്ലാം ഉത്തമമാണ്. മലബന്ധം പോലുള്ള പ്രശ്‌നങ്ങൾക്കും ഇത് ഏറെ സഹായകമാണ്.

 ദഹന, വയർ സംബന്ധമായ പ്രശ്‌നങ്ങൾക്കുള്ള പരിഹാരമാണിത്. ശരീരത്തിനു ന്യുട്രിയന്റുകൾ പെട്ടെന്നു വലിച്ചെടുക്കാൻ സഹായിക്കുകയും ചെയ്യുന്നു. അസിഡിറ്റി, നെഞ്ചെരിച്ചിൽ തുടങ്ങിയ പല പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരമാണിത്.

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ് നാളികേരം എന്നറിയുമോ. ഇതിലെ നാരുകൾ ഗ്ലൂക്കോസിനെ പതിയെ മാത്രമേ രക്തത്തിലേയ്ക്കു കടത്തി വിടുന്നുള്ളൂ. ഈ ഗ്ലൂക്കോസ് കോശങ്ങളിലേയ്ക്ക് എനർജിയായി കടത്തി വിടുകയാണ് ചെയ്യുന്നത്. പാൻക്രിയാസിലെ മർദം കുറയ്ക്കുന്നതും ഇതിന്റെ ഗുണമാണ്. ഇതു പ്രമേഹം വരുന്നതു തടയും. ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനാൽ ഇത് പ്രമേഹത്തെ നിയന്ത്രിയ്ക്കുവാനും നല്ലതാണ്.
 
ശരീരത്തിനു പ്രതിരോധ ശേഷി നൽകുന്ന ഒന്നൊന്നാന്തരം ഭക്ഷണ വസ്തുവാണിത്. ഇത് ആന്റി ബാക്ടീരിയൽ, ആന്റി പാരാസിറ്റിക്, ആന്റി ഫംഗൽ ഗുണങ്ങൾ അടങ്ങിയതാണ്. പച്ച തേങ്ങ കഴിയ്ക്കുന്നത് തൊണ്ട സംബന്ധമായ ഇൻഫെക്ഷനുകൾ, ബ്രോങ്കൈറ്റിസ്, യൂറിനറി ട്രാക്റ്റ് ഇൻഫെക്ഷൻ, വിര തുടങ്ങിയ പല അസുഖങ്ങൾക്കുമുള്ള നല്ലൊരു പരിഹാരമാണ്.

വയറും അരക്കെട്ടിനു ചുറ്റുമുള്ള കൊഴുപ്പുമെല്ലാം പലരേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്.12 ആഴ്ചകൾ അടുപ്പിച്ച് 200 ഗ്രാം തേങ്ങ കഴിച്ചാൽ ഈ രണ്ടു പ്രശ്‌നങ്ങൾക്കും പരിഹാരമാകുമെന്നു വേണം, പറയുവാൻ.

ആന്റി ക്യാൻസർ ഗുണങ്ങളുള്ള ഒന്നു കൂടിയാണ് ഇത്. പ്രത്യേകിച്ചും കുടൽ, ബ്രെസ്റ്റ് ക്യാൻസറുകൾക്കുള്ള പരിഹാരമാണിത്. ഇത് പഠനങ്ങൾ തെളിയിച്ചു കഴിഞ്ഞ ഒന്നുമാണ്.

അപസ്മാരം പോലുള്ള രോഗങ്ങൾക്കുള്ള നല്ലൊരു പരിഹാരമാണ് ഇത്. പ്രത്യേകിച്ചും കുട്ടികളിൽ. കെറ്റോണുകളെ ബാലൻസ് ചെയ്താണ് ഇതു സാധ്യമാകുന്നത്.

രക്തത്തിലെ കൊളസ്‌ട്രോൾ നിയന്ത്രിയ്ക്കാനുള്ള നല്ലൊരു ഉപാധിയാണ് നാളികേരം. ഇതു കൊണ്ടു തന്നെ ഹൃദയ പ്രശ്‌നങ്ങൾക്കടക്കമുള്ള നല്ലൊരു പരിഹാരമാണിത്. ഇതിലെ സാച്വറേറ്റഡ് ഫാറ്റുകൾ നല്ല കൊളസ്‌ട്രോൾ ഉയർത്താൻ സഹായിക്കും. ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും.

എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് അത്യുത്തമമാണ് നാളികേരം. കാൽസ്യം, മഗ്നീഷ്യം എന്നിവ വലിച്ചെടുക്കുവാൻ ശരീരത്തെ പ്രാപ്തമാക്കുന്ന ഒന്നാണിത്. ഇത് എല്ലു തേയ്മാനം പോലുള്ള പ്രശ്‌നങ്ങൾക്കുളള നല്ലൊരു പരിഹാരം കൂടിയാണ്. പാലുൽപന്നങ്ങളോട് അലർജിയുള്ളവർക്ക് ഇതിനു പകരം ഉപയോഗിയ്ക്കാവുന്ന ഒന്നാണ് തേങ്ങ.

വായയുടെ ആരോഗ്യത്തിന് അത്യുത്തമമാണ് ഇത്. ഇതിന്റെ വെള്ളം കൊണ്ടു വായ കഴുകുന്നത് ബാക്ടീരിയകളെ കൊന്നൊടുക്കുവാൻ സഹായിക്കും. വായ് നാറ്റത്തിനും ഇതു നല്ലൊരു പരിഹാരമാണ്. പല്ലിന്റെ ആരോഗ്യത്തിനും ഇതു വളരെ നല്ലതാണ്.

Tags