ഭക്ഷണശേഷം ഒരു ഗ്രാമ്പു വായിലിട്ട് ചവച്ചാൽ...

google news
cloves

ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ​ഗ്രാമ്പുചുമ, പനി, കഫക്കെട്ട് എന്നിവ കുറയ്ക്കുന്നതിന് സഹായിക്കുന്നു. വൈറസുകൾ, ബാക്റ്റീരിയകൾ വിവിധ ഇനം ഫംഗസുകൾ മുതലായവയ്‌ക്കെതിരെ ഗ്രാമ്പു പ്രവർത്തിക്കുന്നുണ്ട്. ഗ്രാമ്പു ഇട്ട് തിളപ്പിച്ചാറിയ വെള്ളം കുടിച്ചാൽ ഗ്യാസ് ട്രബിൾ വളരെ പെട്ടെന്ന് തന്നെ കുറയ്ക്കുന്നതിന് സഹായകമാണ്. ഭക്ഷണശേഷം ഒരു ഗ്രാമ്പു വായിലിട്ട് ചവയ്ക്കുന്നത് അസിഡിറ്റി തടയാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

ഗ്രാമ്പൂ ബീറ്റാ കരോട്ടിന്റെ മികച്ച ഉറവിടമാണ്. കരോട്ടിൻ പിഗ്മെന്റുകൾക്ക് വിറ്റാമിൻ എ ആയി മാറാൻ കഴിയും, ഇത് കണ്ണുകളുടെ ആരോഗ്യം നിലനിർത്തുന്നതിനുള്ള ഒരു പ്രധാന പോഷകമാണ്. ഗ്രാമ്പുവിൽ സന്ധിവാതം പോലുള്ള രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്ന ഒന്നിലധികം സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ സംയുക്തങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് യൂജെനോൾ.

ശരീരത്തിലെ കോശജ്വലന പ്രതികരണം കുറയ്ക്കുകയും സന്ധിവാതം പോലുള്ള രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും രോഗലക്ഷണങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നതായി യൂജെനോൾ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഗ്രാമ്പു ച​ർമ്മ​ത്തി​നു​ണ്ടാ​കു​ന്ന​ ​അ​ണു​ബാ​ധ​ക​ളെ​യും​ ​അ​ല​ർ​ജി​ക​ളെ​യും​ ​പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് ​പു​റ​മെ​ ​ശ​രീ​ര​ത്തി​ലെ​ ​വിഷാം​ശ​ങ്ങ​ളെ​യും​ ​ന​ശി​പ്പി​ക്കുന്നു.

 ഗ്രാമ്പു ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.  ഗ്രാമ്പു ദഹന പ്രക്രിയയെ മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഗ്രാമ്പു മെച്ചപ്പെട്ട കരൾ പ്രവർത്തനത്തിന് സഹായിക്കുന്നു. ഗ്രാമ്പുവിൽ കാണപ്പെടുന്ന യൂജെനോൾ ലിവർ സിറോസിസിന്റെയും ഫാറ്റി ലിവർ രോഗത്തിന്റെയും ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു. ഇത് കരളിന്റെ പൊതുവായ പ്രവർത്തനവും മെച്ചപ്പെടുത്തും.

ഗ്രാമ്പു ദിവസവും വെറും വയറ്റിൽ കഴിക്കുന്നത് നിരവധി രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുകയും  ദന്താരോഗ്യത്തെ പരിപാലിക്കുകയും ദഹനത്തെ ശക്തമായി നിലനിർത്തുകയും ചെയ്യും. ദിവസവും ​ഗ്രാമ്പു ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹന പ്രശ്നങ്ങൾ കുറയ്ക്കുന്നതായി പഠനങ്ങൾ പറയുന്നു.

Tags