പച്ചക്കറികൾ ഇവ ഉപയോഗിച്ചു വൃത്തിയാക്കൂ


മഴക്കാലമായതോടെ പഴങ്ങളിലും പച്ചക്കറികളിലും ഒളിഞ്ഞിരിക്കുന്ന അപകട സാധ്യതകൾ ഏറെയാണ്. ഈ സമയത്ത് ഈർപ്പവും, ബാക്ടീരയും, ഫംഗസും, ഉണ്ടാകുന്നതിനുള്ള സാധ്യത ഏറെയാണ്. ഇവയിൽ ബാക്ടീരിയകളും പാരാദങ്ങളും ഒളിഞ്ഞിരുന്നേക്കാം. അതിനാൽ മഴക്കാലത്ത് കഴിവതും ഒഴിവാക്കേണ്ട ചില പച്ചക്കറികളുണ്ട്.
ചീര, കാബേജ്, ലെറ്റൂസ് തുടങ്ങിയ ഇലക്കറികൾ മഴക്കാലത്ത് മലിനാകാൻ ഏറെ സാധ്യതയുണ്ട്. അവ നിലംപറ്റി വളരുന്നതിനാൽ അതിവേഗം മണ്ണും പൊടിയും ബാക്ടീരിയകളും കയറിക്കൂടും. ഇത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.
വഴുതനങ്ങ, തക്കാളി, കൂൺ, കോളിഫ്ലവർ, കാബേജ് എന്നീ പച്ചക്കറികൾ മഴക്കാലത്ത് ഒഴിവാക്കുന്നതിലൂടെ ഭക്ഷ്യജന്യ രോഗങ്ങളും വയറിന് അസ്വസ്ഥത ഉണ്ടാക്കാനുള്ള സാധ്യതയും ഒഴിവാക്കാം.
പാകം ചെയ്യുന്നതിനു മുമ്പ് പച്ചിലക്കറികൾ ഉപ്പു വെള്ളത്തിൽ കഴുകാം. ഇത് ഒരു പരിധി വരെ രോഗാണുക്കളെയും ബാക്ടീരിയകെയും നീക്കം ചെയ്യും. ഫ്രൈ ചെയ്ത ഭക്ഷണങ്ങൾ പുറത്തു നിന്ന് വാങ്ങി കഴിക്കുന്നത് ഒഴിവാക്കാം.

വിനാഗിരി അല്ലെങ്കിൽ ബേക്കിംഗ് സോഡ എന്നിവ വെള്ളത്തിൽ കലർത്തി അതിൽ പച്ചക്കറികൾ മുക്കി വയ്ക്കുന്നത് കീടനാശിനികളെയും ബാക്ടീരിയകളെയും നശിപ്പിക്കാൻ സഹായിക്കും.