പാലില്‍ കറുവപ്പട്ട ചേര്‍ത്ത് രാത്രി കുടിക്കൂ; അനവധിയാണ് ഗുണങ്ങള്‍

milk
milk

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ട പ്രമേഹത്തെ നിയന്ത്രിക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ട പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും ഗുണം ചെയ്യും.  

tRootC1469263">

പാലില്‍ കറുവപ്പട്ട പൊടിച്ച് ചേര്‍ത്ത് കുടിക്കുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ നല്ലതാണ്. ഇവയിലെ ആന്‍റി ഓക്സിഡന്‍റുകളാണ് ഇതിന് സഹായിക്കുന്നത്. കൂടാതെ ഇവയില്‍ ആൻ്റി മൈക്രോബയൽ, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്.  ഇത് തൊണ്ടവേദന, മൂക്കടപ്പ് തുടങ്ങിയ ലക്ഷണങ്ങളെ ലഘൂകരിക്കാൻ സഹായിക്കുന്നു. പാലില്‍ കറുവപ്പട്ട ചേര്‍ത്ത് രാത്രി കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും സഹായിക്കും. 

ആന്‍റി ഇൻഫ്ലമേറ്റി, ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ കറുവപ്പട്ട പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ഗ്യാസ്, വയറു വീര്‍ത്തിരിക്കുന്ന അവസ്ഥ എന്നിവയെ തടയാനും സഹായിക്കും. കറുവപ്പട്ടയിട്ട് പാല്‍ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും. തലച്ചോറിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. 
 

Tags