എരിവും മധുരവും നിറഞ്ഞ നാടന്‍ ചുക്ക് കാപ്പി
Aug 31, 2023, 14:35 IST

ചേരുവകള്‍
വെള്ളം – രണ്ടര കപ്പ്
ചുക്ക് പൊടി – 1 സ്പൂണ്‍
കുരുമുളക് പൊടി – 1 സ്പൂണ്‍
ഏലക്ക – 2 എണ്ണം
മല്ലി – കാല്‍ സ്പൂണ്‍
ജീരകം – അര സ്പൂണ്‍
കാപ്പിപ്പൊടി – ഒരു സ്പൂണ്‍
തുളസിയില – 4 എണ്ണം
ശര്‍ക്കര – 100 ഗ്രാം
തയാറാക്കുന്ന വിധം
വെള്ളത്തില്‍ ചുക്ക്, കുരുമുളക്, ഏലക്ക, മല്ലി, ജീരകം, തുളസിയില എന്നിവ ചേര്‍ത്തു നല്ലതു പോലെ തിളപ്പിക്കുക.
അതിന് ശേഷം കരിപ്പെട്ടി (ശര്‍ക്കര), കാപ്പിപ്പൊടി എന്നിവ ചേര്‍ത്തു നല്ലതുപോലെ തിളപ്പിച്ച് എടുക്കുക.