കൊളസ്ട്രോൾ കുറയ്ക്കണോ? എങ്കിൽ വെളുത്തുള്ളി ഇങ്ങനെ കഴിക്കൂ..

google news
garlic

വെളുത്തുള്ളിയിൽ കാണപ്പെടുന്ന അലിസിൻ എന്ന സംയുക്തമാണ് കൊളസ്ട്രോൾ കുറയ്ക്കുന്നതിനും രക്തം കട്ടിയാക്കുന്നത് തടയുന്നതിനും സഹായിക്കുന്നതെന്ന് ആയുർവേദ വിദ​ഗ്ധ ഡോ. അന്നു പ്രസാദ് പറഞ്ഞു. ഒരു ഗ്ലാസ് വെള്ളത്തോടൊപ്പം വെളുത്തുള്ളി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും പ്രമേഹത്തെ നിയന്ത്രിക്കുന്നതിനുമുള്ള ഏറ്റവും മികച്ച മാർഗമാണ്.

'വെളുത്തുള്ളി തേൻ ചേർത്ത് കഴിക്കാം...'

കൊളസ്ട്രോൾ നിയന്ത്രിക്കാൻ വെളുത്തുള്ളി ചായയായും തേൻ ചേർത്തും കഴിക്കാവുന്നതാണ്. ഒരു വെളുത്തുള്ളിയുടെ അല്ലികൾ 3-4 കഷണങ്ങളായി മുറിച്ച് ഒരു സ്പൂണിൽ ഇടുക. അര സ്പൂൺ തേൻ സ്പൂണിലേക്ക് ഒഴിക്കുക. രണ്ട് മിനുട്ട് നേരം ഇത് മാറ്റിവയ്ക്കുക. ശേഷം, ഇത് ശരിയായി ചവച്ചരച്ച് ഇറക്കുക. വെളുത്തുള്ളിയുടെ സ്വാദ്  അൽപ്പം രൂക്ഷമായി തോന്നുകയാണെങ്കിൽ രണ്ടോ മൂന്നോ സ്പൂൺ ചെറുചൂടുവെള്ളവും ഇതൊടൊപ്പം കുടിക്കാം. തേനും വെളുത്തുള്ളിയും ചേർത്ത് കഴിക്കുന്നത് രക്തസമ്മർദ്ദവും ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവും കുറയ്ക്കാനും സഹായിക്കും.

ശ്രദ്ധിക്കേണ്ട ഒരു കാര്യം : വെളുത്തുള്ളി അമിതമായി കഴിക്കുന്നില്ലെന്ന് ഉറപ്പാക്കുക. മികച്ച ഫലങ്ങൾക്കായി എല്ലാ ദിവസവും ഒരു ചെറിയ അല്ലി വെളുത്തുള്ളി അര ടീസ്പൂൺ തേൻ ചേർത്ത് കഴിച്ചാൽ മതിയാകും.

Tags