കൊളസ്‌ട്രോള്‍ ആണോ വില്ലൻ ? ഇതാ ഒരു ഒറ്റമൂലി

Cholesterol
Cholesterol

പല മരുന്നുകള്‍ കഴിച്ചാലും ഒറ്റമൂലികള്‍ പരീക്ഷിച്ചാലും പലരിലും കൊളസ്‌ട്രോള്‍ കുറയാറില്ല. അത്തരത്തില്‍ വിഷമിക്കുന്നവര്‍ ദിവസവും രാത്രി വെളിച്ചെണ്ണയും മഞ്ഞളും ഒരുമിച്ച് ചേര്‍ത്ത് ഉപയോഗിച്ചാല്‍ മതിയാകും.

വെളിച്ചെണ്ണയില്‍ മഞ്ഞള്‍പ്പൊടി കലര്‍ത്തി രാത്രി കിടക്കും മുന്‍പു കഴിയ്ക്കുന്നത് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. ശരീരത്തിലെ അണുബാധയും മുറിവുകളുമെല്ലാം അകറ്റാന്‍ ഏറെ നല്ലതാണിത്. മഞ്ഞള്‍ നല്ലൊരു അണുനാശിനിയാണ്. ഇത് അണുക്കളെ നശിപ്പിയ്ക്കും. ഇതുപോലെയാണ് വെളിച്ചെണ്ണയും. ഇന്‍ഫെക്ഷനുകളും മറ്റും തടയാന്‍ വെളിച്ചെണ്ണയും ഏറെ നല്ലതാണ്.

tRootC1469263">


കൊളസ്ട്രോള്‍ നിയന്ത്രിയ്ക്കാനും വെളിച്ചെണ്ണയില്‍ മഞ്ഞള്‍ കലര്‍ത്തി രാത്രി കഴിയ്ക്കുന്നതു നല്ലതാണ്. വെളിച്ചെണ്ണ കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുമെന്നത് സത്യമല്ല. കാരണം ഇതിലെ സാച്വറേറ്റഡ് കൊഴുപ്പ് ആരോഗ്യകരമാണ്. ഇത് നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുകയും ദോഷകരമായ കൊളസ്ട്രോള്‍ മറ്റു രൂപങ്ങളിലേയ്ക്ക് മാറ്റി ദോഷം കുറയ്ക്കുകയും ചെയ്യും.

വെളിച്ചെണ്ണയിലെ മോണോസാച്വറേറ്റഡ് കൊഴുപ്പ് കൊളസ്ട്രോള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കില്ല. മഞ്ഞളാകട്ടെ, സ്വാഭാവികമായും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മഞ്ഞളിലെ കുര്‍കുമിന്‍ സഹായകമാണ്. പ്രത്യേകിച്ചും ട്രൈഗ്ലിസറൈഡുകളുടെ രൂപീകരണം തടയാന്‍ ഇതു സഹായിക്കും. ഇത് വയര്‍ ചാടുന്നത് കുറയ്ക്കുന്നതിനുള്ള നല്ലൊരു വഴിയാണ്.

Tags