കൊളസ്ട്രോൾ കുറയ്ക്കാം ഈ ജ്യൂസുകൾ കഴിച്ച്

cholesterol
cholesterol

ബീറ്റ്റൂട്ട് ജ്യൂസ്

ബീറ്റ്‌റൂട്ട് ജ്യൂസ് ഹൃദയാരോഗ്യ ഗുണങ്ങൾക്ക് പേരുകേട്ടതാണ്, പ്രത്യേകിച്ച് രക്തസമ്മർദം കുറയ്ക്കാനുള്ള അതിന്റെ കഴിവാണ്. ഈ ജ്യൂസിൽ ധാരാളം നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് രക്തക്കുഴലുകളെ വിശാലമാക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും ധമനികളിൽ തടസത്തിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. മാത്രമല്ല, ഉയർന്ന കൊളസ്‌ട്രോളുമായി ബന്ധപ്പെട്ട ഓക്‌സിഡേറ്റീവ് സ്ട്രെസിനെ പ്രതിരോധിക്കാൻ കഴിയുന്ന ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ് ബീറ്റ്‌റൂട്ട്. ഈ ജ്യൂസ് പതിവായി കുടിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.

tRootC1469263">

ഓറഞ്ച് ജ്യൂസ്

ഓറഞ്ച് ജ്യൂസ് കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. വൈറ്റമിൻ സിയും ഫ്ലേവനോയ്ഡുകളും നിറഞ്ഞ ഓറഞ്ച് ജ്യൂസ് എച്ച്ഡിഎൽ (നല്ല കൊളസ്ട്രോൾ) അളവ് വർധിപ്പിക്കുമ്പോൾ എൽഡിഎൽ (ചീത്ത കൊളസ്ട്രോൾ) കുറയ്ക്കാൻ സഹായിക്കുന്നു. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് ഹൃദയത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു.

മാതള നാരങ്ങ ജ്യൂസ്

മാതള നാരങ്ങ ജ്യൂസ് ഹൃദയാരോഗ്യത്തിനുള്ള ഒരു പവർഹൗസാണ്. ഇവ ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞിരിക്കുന്നു. ഇവ വീക്കം കുറയ്ക്കുകയും കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു. ദിവസവും രാവിലെ മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തടയുന്നതിനുമുള്ള മികച്ച ഓപ്ഷനാണ്.

ആപ്പിൾ ജ്യൂസ്

കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള മറ്റൊരു മികച്ച ഓപ്ഷനാണ് ആപ്പിൾ ജ്യൂസ്. ആപ്പിളിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് പെക്റ്റിൻ. ഇത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. 

Tags