കുട്ടിയുടെ വാശി മാറ്റാൻ ചില ചെപ്പടി വിദ്യകൾ

google news
child's babbling

കുട്ടികളായാൽ കുറച്ച്    കുറുമ്പും വാശിയും പതിവല്ലേ ? എന്നാൽ ഈ വാശി അതിരുകടന്നാൽ എന്ത് സംഭവിക്കുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? സാധാരണ ചെറിയ കുട്ടികളിൽ അസുഖം ഉള്ളപ്പോൾ, അസുഖം ഭേദപ്പെട്ടു വരുമ്പോൾ, ക്ഷീണം ഉള്ളപ്പോൾ, വിശന്നിരിക്കുമ്പോൾ ഒക്കെ ഇങ്ങനെ വാശി പിടിച്ച് കരയാം. എന്നാൽ കൂടുതലും വാശി കാണിക്കുന്നത് അവർ വിചാരിച്ച കാര്യങ്ങൾ നടന്നു കിട്ടാനും നിങ്ങളുടെ ശ്രദ്ധ പിടിച്ചെടുക്കാനും അവർക്കിഷ്ടമില്ലാത്ത കാര്യങ്ങളിൽ നിന്ന് രക്ഷപ്പെടാനും വേണ്ടി ആയിരിക്കും. 

ഇത്തരം വാശികൾ കൂടിക്കൂടി വരികയാണെങ്കിൽ ഒരിക്കലും നിസ്സാരമായി കാണരുത്. വാശിയിൽ നിന്നും ദുർവ്വാശിയിലേക്കും ദുശ്ശാഠ്യത്തിലേക്കും വഴിമാറാറാൻ കുഞ്ഞുങ്ങൾക്ക് കൂടുതൽ സമയം ആവശ്യമില്ല.

വാശിപിടിക്കുന്ന കുഞ്ഞുങ്ങളെ അവർക്കിഷ്ടമുള്ള സാധനങ്ങൾ വാങ്ങിക്കൊടുത്തതും അവരുടെ ആവശ്യങ്ങൾ സാധിച്ചുകൊടുത്തതും സമാധാനപ്പെടുത്തുന്നവരാണ് പല മാതാപിതാക്കളും .എന്നാൽ കുട്ടികളുടെ വാശി മാറ്റാനുള്ള ചില ചെപ്പടിവിദ്യകൾ ഒന്ന് പരീക്ഷിച്ചു നോക്കൂ 

* ആവശ്യങ്ങൾ ന്യായമാണെങ്കിൽ മാത്രം സാധിച്ചു കൊടുക്കുക 

അല്ലാത്ത പക്ഷം യാതൊരു കാരണവശാലും അനുവദിക്കരുത്. വീട്ടിലെ എല്ലാ അംഗങ്ങളും ഈ തീരുമാനത്തിൽ ഉറച്ചുനിൽക്കുക. അച്ഛനമ്മമാർ പാലിക്കുകയും അപ്പൂപ്പനും അമ്മൂമ്മയും കുഞ്ഞിനെ അനുകൂലിക്കുകയും ചെയ്താൽ കുഞ്ഞിന്റെ വാശി അധികരിക്കും എന്നതിൽ സംശയമില്ല. 

child
*കുട്ടികളെ പ്രോത്സാഹിപ്പിക്കുക 

 വാശി കാണിക്കാൻ പ്രോത്സാഹിപ്പിക്കണമെന്നല്ല കേട്ടോ പറഞ്ഞു വരുന്നത് .ഏതെങ്കിലും കാര്യങ്ങളിൽ നിന്നു രക്ഷപ്പെടാനോ അത് ഒഴിവാക്കി കിട്ടാനോ ആണ് വാശി കാണിക്കുന്നതെങ്കിൽ അത് ചെയ്ത് തീർക്കാതെ നമ്മൾ ഒഴിവാക്കികൊടുക്കരുത്. ദേഷ്യം പിടിക്കാതെ തന്നെ മുഴുവൻ ചെയ്തു തീർക്കാൻ അവരെ പ്രോത്സാഹിപ്പിച്ചതിനു ശേഷം പ്രോത്സാഹന സമ്മേളനങ്ങളും നൽകുക 

*കുട്ടികളോട് വാശി കാണിക്കരുത് 

കുഞ്ഞുങ്ങൾ ബഹളം വെക്കുമ്പോൾ അതിനേക്കാൾ ഉയർന്ന ശബ്ദത്തിൽ അവരോട് ദേഷ്യപ്പെടുകയും അടിക്കുകയും ചെയ്യരുത്. രക്ഷിതാക്കളുടെ ഈ സമീപനം കുഞ്ഞിന്റെ വാശി കൂട്ടുമെന്നല്ലാതെ വേറെ പ്രയോജനങ്ങൾ ഒന്നുമില്ല. മറിച്ച് സമചിത്തതയോടെ  പെരുമാറുകയാണെങ്കിൽ അൽപ സമയത്തിനുള്ളിൽ കുഞ്ഞ് ശാന്തനാകും തീർച്ച. 


*ശാന്തരാകുന്നതുവരെ മാറ്റി ഇരുത്തുക 

കുറച്ച വലിയ കുട്ടികളാണെങ്കിൽ ശാന്തരാകുന്നതുവരെ മാറ്റി ഇരുത്തുക . അവരെ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നിപ്പിക്കാത്തവിധം നിരീക്ഷിക്കുക. കുട്ടികൾ ശാന്തരാകുന്നതുവരെ അവരെ ബുദ്ധിമുട്ടിപ്പിക്കാതിരിക്കുക 

*ശ്രദ്ധ തിരിക്കാം 
 ചെറിയ കുട്ടികളാണെങ്കിൽ  ശാഠ്യം തുടങ്ങുമ്പോൾ തന്നെ അവരുടെ ശ്രദ്ധമാറ്റാം. അവർ ശ്രദ്ധിക്കാതെ പോയ കളിപ്പാട്ടങ്ങളിലേക്കോ വസ്തുക്കളിലേക്കോ കാഴ്ചകളിലേക്കോ അവരുടെ ശ്രദ്ധ തിരിക്കാം.


*കുട്ടികളെ സ്നേഹിക്കാം മനസ്സു തുറന്ന്  

സ്നേഹം നന്നായി പ്രകടിപ്പിക്കുകയും വേണം. കുട്ടിക്ക് വേണ്ട ആഹാരം, വേഷങ്ങൾ ഇവയിലൊക്കെ മാതാപിതാക്കൾക്ക് നിർബന്ധബുദ്ധിയോ വാശിയോ പാടില്ല. പറയുന്നതെല്ലാം അതുപോലെ ചെയ്തു കൊടുക്കുന്ന രീതിയും നന്നല്ല.എല്ലാ കാര്യങ്ങളോടും പൊരുത്തപ്പെടാനും കുട്ടിയുടെ സംശയങ്ങൾക്ക് സമാധാനപരമായി മറുപടി പറഞ്ഞു കാര്യങ്ങൾ മനസിലാക്കികൊടുക്കയും ചെയ്യുക.സ്നേഹ ഓപൂർവ്വമായ ഇടപെടൽ കുട്ടികളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും തീർച്ച .

കേരള ഓൺലൈൻ ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Tags