സപ്പോട്ടയുടെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

മാമ്പഴത്തിന് സമാനമായി കലോറി അടങ്ങിയ പഴമാണ് സപ്പോട്ട. സപ്പോട്ടേസി കുടുംബത്തിൽ പെടുന്ന ഒരു രുചികരമായ ഉഷ്ണമേഖലാ ഫലമാണ് സപ്പോട്ട.വിറ്റാമിന്‍ എ, ബി, സി, അയേണ്‍, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങിയവ അടങ്ങിയതാണ് സപ്പോട്ട. ചിക്കു എന്നു വിളിപ്പേരുള്ള ഈ പഴം ശരീരത്തിന് വേണ്ട ഊര്‍ജ്ജവും ഉന്മേഷവും നല്‍കും.
സപ്പോട്ടയിലെ അവശ്യ പോഷകങ്ങളുടെ ബാഹുല്യം മൊത്തത്തിലുള്ള ആരോഗ്യത്തെയും മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു. സപ്പോട്ടയിൽ അടങ്ങിയിരിക്കുന്ന കാൽസ്യം, ഫോസ്ഫറസ്, ചെമ്പ്, ഇരുമ്പ് എന്നിവ എല്ലുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ചിക്കു പതിവായി കഴിക്കുന്നത് എല്ലിന്റെ ഗുണനിലവാരം വളരെയധികം മെച്ചപ്പെടുത്തും. ഭക്ഷണത്തിൽ ചെമ്പിന്റെ അഭാവം ഓസ്റ്റിയോപൊറോസിസ് അഥവാ അസ്ഥിക്ഷയം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കും.
സപ്പോട്ടയിൽ വൈറ്റമിൻ സിയും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
വിറ്റാമിന്‍ എ, ബി, സി എന്നിവയും ആന്റി ഓക്സിഡന്റുകളും സപ്പോട്ടയിൽ ധാരാളം ഉണ്ട്. അതിനാല്‍ സപ്പോട്ട പതിവായി കഴിക്കുന്നത് ചില ക്യാന്‍സറുകളുടെ സാധ്യത കുറച്ചേക്കാം.
സപ്പോട്ടയില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ ഇവ രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇരുമ്പ് ധാരാളം അടങ്ങിയതിനാൽ വിളർച്ചയെ തടയാനും സപ്പോട്ട കഴിക്കാം.സപ്പോട്ട വിത്തിൽ കേർണൽ ഓയിൽ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിലെ വീക്കം കുറയ്ക്കാനും ഉപയോഗിക്കാം.
വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ സപ്പോട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യുംആരോഗ്യത്തിനു മാത്രമല്ല സൗന്ദര്യ വർധനവിനും സപ്പോട്ട സഹായിക്കും. സപ്പോട്ട പതിവായി കഴിക്കുന്നത് ശരീരത്തിനു വളരെ നല്ലതാണ്.
സപ്പോട്ടയിൽ കാത്സ്യം, ഫോസ്ഫറസ്, അയൺ ഇവ ധാരാളം ഉണ്ട്. ഇത് എല്ലുകളെ ശക്തമാക്കുന്നു. അയൺ, ഫോളേറ്റുകൾ, കോപ്പർ, സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, സെലെനിയം എന്നീ ധാതുക്കളും ശരീരത്തിലെ വിവിധ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും എല്ലുകളുടെ വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യും.