ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട് സപ്പോട്ടയ്ക്ക്

chikku
chikku

എല്ലുകള്‍ക്ക് മുതല്‍ ഹൃദയം, ചര്‍മ്മം, ശ്വാസകോശം എന്നിവയ്ക്കെല്ലാം സപ്പോട്ട നല്ലതാണെന്ന് പറയാറുണ്ട്. സപ്പോട്ട ദഹനത്തിന് നല്ലതാണ്.
ഒരു സപ്പോട്ടപ്പഴത്തില്‍ ഏകദേശം ഒന്‍പത് ഗ്രാം ഫൈബര്‍ ഉണ്ട്. ഡയറ്ററി ഫൈബറിന്റെ അളവ് കൂടുതലുള്ളതുകൊണ്ട് സപ്പോട്ടയ്ക്ക് ഒരുപാട് പോഷകഗുണങ്ങള്‍ ഉണ്ട്. മലബന്ധം പതിവായി അലട്ടുന്നവരാണെങ്കില്‍ സപ്പോട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

tRootC1469263">


കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഫ്ളേവനോയിഡുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. സപ്പോട്ടയില്‍ കലോറി കുറവാണ്, എന്നിരുന്നാലും ദീര്‍ഘനേരം വയര്‍ നിറഞ്ഞിരിക്കുന്നതായി തോന്നും. അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പറ്റിയ പഴമാണിത്.

നാരുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയതുമായ ഉയര്‍ന്ന കലോറി പഴമാണ് സപ്പോട്ട. ഇതില്‍ വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് പ്രതിരോധശേഷിക്കും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. പൊട്ടാസ്യം, സോഡിയം, ചെമ്പ്, ഇരുമ്പ്, മഗ്‌നീഷ്യം, ഫോസ്ഫറസ് എന്നിവയും മറ്റ് അവശ്യ പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

Tags