ചെറിപ്പഴം കഴിച്ചാലുള്ള ഗുണങ്ങൾ

google news
cheri

1. പൊട്ടാസ്യം ധാരാളം അടങ്ങിയ ചെറിപ്പഴം കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

2. ഉറക്കക്കുറവ് പരിഹരിക്കുന്ന മെലാറ്റോനിൻ എന്ന വസ്തു ചെറിപ്പഴത്തിൽ ധാരാളം ഉണ്ട്. അതിനാല്‍ ഇവ പതിവായി കഴിക്കുന്നത് നല്ല ഉറക്കത്തിന് നല്ലതാണ്.

3. ശരീരഭാരം കുറയക്കാൻ ആഗ്രഹിക്കുന്നവർക്ക് ചെറി ഡയറ്റില്‍ ഉൾപ്പെടുത്താം. കലോറി വളരെ കുറഞ്ഞ ചെറിപ്പഴത്തില്‍ വിറ്റാമിനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഫൈബര്‍ അടങ്ങിയ ഇവ വിശപ്പ് കുറയ്ക്കാനും അതുവഴി ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.

4. ദഹനം മെച്ചപ്പെടുത്താനും ചെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

5. ആന്റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ചെറി സ്ട്രോക്ക്, ഹൃദ്രോഗം, ക്യാന്‍സര്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.

6. വിറ്റാമിന്‍ സി അടങ്ങിയ ചെറി രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

7. ചെറിപ്പഴങ്ങളിലെ വിറ്റാമിൻ ബിയും സിയും തലമുടി കൊഴിച്ചില്‍ തലയാനും തലമുടി നന്നായി വളരാനും സഹായിക്കും.

8. വിറ്റാമിന്‍ സി അടങ്ങിയ ചെറിപ്പഴം കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ  ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Tags