ജനിതകവൈകല്യങ്ങള്‍ക്ക് സോപ്പടങ്ങിയ വസ്തുക്കള്‍ ഉപയോഗിക്കുന്നത് കാരണമായേക്കാം

സോപ്പടങ്ങിയ വസ്തുക്കള്‍ ഉപയോഗിക്കുന്നത് ജനിതകവൈകല്യങ്ങള്‍ക്ക് കാരണമായേക്കാം മാതാപിതാക്കള്‍ നിരന്തരമായി സോപ്പിന്റെ അംശവുമായി ബന്ധമുള്ള ജോലികളില്‍ ഏര്‍പ്പെടുകയോ ഷാംപൂ, കണ്ടീഷ്ണര്‍ എന്നിവ നിരന്തരമായി ഉപയോഗിക്കുന്നവര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ജനിതകവൈകല്യങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍. ഇത്തരം വസ്തുക്കള്‍ നിര്‍മ്മിക്കുന്ന സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവരിലാണ് ഏറ്റവും കൂടുതല്‍ ഇത്തരം ജനിതകവൈകല്യങ്ങള്‍ വരാന്‍ സാധ്യതയെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് തരുന്നു.
എലികളിലാണ് ഈ പരീക്ഷണം ആദ്യം നടത്തിയത്. ചുണ്ടെലികളിലും വലിയ എലികളിലും നടത്തിയ പരീക്ഷണത്തില്‍ അമോണിയയുടെ വിവിധ മൂലകങ്ങളെ കണ്ടെത്തിയത്. ഇവ നട്ടെല്ലിനും തലച്ചോറിനും വൈകല്യങ്ങളുണ്ടാക്കുന്നതിന് കാരണമാകും.
വെര്‍ജീനിയയിലുള്ള എഡ്വേഡ് വയ കോളേജ് ഓഫ് ഒസ്‌റ്റോപാത്തിക്ക് മെഡിസിനിലെ അസിസ്റ്റന്റ് പ്രൊഫസറായ ടെറി ഹ്വൂബെക്കാണ് ഈ പരീക്ഷണത്തിന് നേതൃത്വം നല്‍കിയിരുന്നത്.
ജനിതകവൈകല്യങ്ങള്‍ വരാനുള്ള സാധ്യത സ്ത്രീകളിലും പുരുഷന്മാരിലും തുല്യമാണ്. സോപ്പുപോലുള്ള രാസവസ്തുക്കളുമായി നേരിട്ട് ബന്ധമുള്ളത് മാതാപിതാക്കളില്‍ ഒരാള്‍ക്ക് മാത്രമാണെങ്കിലും വൈകല്യത്തിനുള്ള സാധ്യത തുല്യമാണ്.
ആല്‍ക്കലൈന്‍ ഡൈമീത്തല്‍ ബെന്‍സീല്‍ അമോണിയം ക്ലോറൈഡ് ,ഡൈസല്‍ ഡൈമീത്തല്‍ അമോണിയം ക്ലോറൈഡ് എന്നിവയാണ് പ്രധാനമായും മനുഷ്യരില്‍ വൈകല്യങ്ങളുണ്ടാകുന്നതിന് കാരണമാകുന്നത്. ഈ രാസമൂലകങ്ങളാണ് സാധാരണ എല്ലാ ക്ലീനറുകളിലും ഹാന്‍ഡ് വൈപ്പുകളിലും ഐഡ്രോപ്പുകളിലും ഉപയോഗിക്കുന്നത്.
നിരന്തരമായ ഉപയോഗം പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ബര്‍ത്ത് ഡിഫക്ടസ് റിസര്‍ച്ച് എന്ന ജേണലിലാണ് ഇക്കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.