ഡിന്നറിന് ചോറ് കഴിക്കാമോ? അതോ ചപ്പാത്തിയാണോ ഏറ്റവും നല്ലത്?

Can I have rice for dinner? Or is chapati better?
Can I have rice for dinner? Or is chapati better?

അത്താഴം എപ്പോഴും ലളിതവും പോഷക സമ്പന്നവുമായിരിക്കണം. തെറ്റായ അത്താഴം ദഹനവും മെറ്റബോളിസവും ബാധിച്ച് രാത്രിയിലെ ഉറക്കം പോലും തെറ്റിപ്പോകാൻ ഇടയാക്കും. അതിനാൽ ദിവസത്തിലെ അവസാന ഭക്ഷണത്തിന് പ്രാധാന്യം ഏറെമാണ്.മിക്കവാറും ആളുകൾ ചോറോ ചപ്പാത്തിയോ ആണ് അത്താഴത്തിന് തിരഞ്ഞെടുക്കുക. ഇവ രണ്ട് കാർബോഹൈഡ്രേറ്റ് അടങ്ങിയതാണ്. എന്നാൽ അവയുടെ ദഹന ശേഷിയും നാരുകളുടെ അളവും വ്യത്യാസപ്പെട്ടിരിക്കുന്നു.

tRootC1469263">

ചോറ് കഴിക്കുന്നതിൻറെ ഗുണങ്ങൾ

പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണമാണ് ചോറ്. പ്രത്യേകിച്ച് തവിടു കളഞ്ഞ വെളുത്ത അരി കൊണ്ടുണ്ടാക്കിയ ചോറ്. രാത്രി നല്ല ഉറക്കത്തിനും വയറുവീർക്കുന്നത് കുറയ്ക്കാനും ഇത് സഹായിക്കും. എന്നാൽ വേഗത്തിൽ ദഹിക്കുന്നതിനാൽ ചിലർക്ക് വീണ്ടും വിശക്കാനും സാധ്യതയുണ്ട്. പരിപ്പ്, പച്ചക്കറികൾ തുടങ്ങിയവക്കൊപ്പം ചോറ് കഴിക്കുന്നത് നല്ലതാണ്. എന്നാൽ വലിയ അളവിൽ പ്രത്യേകിച്ച് കലോറി കൂടുതലുള്ള ഭക്ഷണങ്ങൾക്കൊപ്പം ചോറ് കഴിക്കുന്നത് ശരീരഭാരം കൂട്ടാൻ കാരണമാകും.

രാത്രിയിൽ ചപ്പാത്തി കഴിച്ചാൽ...

ഗോതമ്പ് അല്ലെങ്കിൽ മൾട്ടിഗ്രെയിൻ മാവ് ഉപയോ​ഗിച്ചാണ് സാധാരണ ചപ്പാത്തി ഉണ്ടാക്കുക. ഇതിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ദഹിക്കാൻ സമയമെടുക്കാം. അതുകൊണ്ട് തന്നെ കൂടുതൽ നേരം വയറ് നിറഞ്ഞ തോന്നൽ ഉണ്ടാക്കാൻ സഹായിക്കും.

കൂടാതെ ഊർജം പുറത്ത് വിടുന്നത് സ്ഥിരപ്പെടുത്താൻ സഹായിക്കും. ചപ്പാത്തി രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തും. എന്നാൽ അസിഡിറ്റിക്ക് സാധ്യതയുള്ളവരോ ദഹനശേഷി കുറവുള്ളവരോ ആയവർക്ക്, രാത്രിയിൽ ചപ്പാത്തി കഴിക്കുന്നത് നല്ലതായിരിക്കില്ല.

Tags