മോണയുടെ ആരോഗ്യത്തിന് ഇത് കഴിക്കുന്നത് ഏറെ നല്ലതാണ്

teeth
teeth

പലരുടെയും കുട്ടിക്കാല ഓർമകൾക്ക് ചാമ്പക്കയുണ്ടാകും. കാരണം അന്നൊക്കെ ചാമ്പ മരമില്ലാത്ത വീടുകൾ കുറവാണ്. കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ഫലവുമാണ് ചാമ്പയ്ക്ക. മരത്തിൽ കയറി ചാമ്പയ്ക്ക പറിച്ചതൊക്കെ പലരും ഇന്ന് ഓർക്കുന്നുണ്ടാകാം.  നിരവധി പോഷകങ്ങൾ അടങ്ങിയതാണ് ചാമ്പയ്ക്ക. റോസ് ആപ്പിൾ എന്നറിയപ്പെടുന്ന ഈ കുഞ്ഞൻ പഴത്തിൽ 70% വെള്ളം അടങ്ങിയിരിക്കുന്നു. 

റോസ് ആപ്പിൾ ശീലമാക്കുന്നവരൽ കോളസ്‌ട്രോളിന്റെ അളവ് കുറവായാണ് കാണപ്പെചാറുള്ളത്. ഇത് ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇതില് അടങ്ങിയിരിക്കുന്ന ഫൈബർ അതുപോലെ ആന്റിഓക്‌സിഡന്റ്‌സ് എല്ലാം കോളസ്‌ട്രോൾ കുറയ്ക്കുന്നു. ഇതുവഴി അറ്റാക്ക്, സ്‌ട്രോക്ക് പോലുള്ള അസുഖങ്ങൾ കുറയ്ക്കുവാനും സഹായകമാണ്.

ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി അതുപോലെ വൈറ്റമിൻ എ എന്നിവയെല്ലാം കാൻസർ തടയുന്നതിനും കാൻസർബാധിച്ച കോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും സഹായിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. അതുകൊണ്ടുതന്നെ ഡയറ്റിൽ ചാമ്പക്ക ഉൾപ്പെടുത്തുന്നത് നല്ലതാണ് എന്നാണ് പറയുന്നത്.

ചാമ്പക്കയിൽ ധാരാളം വൈറ്റമിൻസ് അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് വൈറ്റമിൻസി. ഇത് ചർമ്മ സംരക്ഷണത്തിൽ പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന ഒന്നാണ്. ഇത് ചർമ്മകോശങ്ങളെ സംരക്ഷിക്കുകയും ഫംഗൽ ആന്റ് ബാക്ടീരിയൽ ഇൻഫക്ഷൻസ് ഇല്ലാതെ ചർമ്മത്തെ നല്ലരീതിയിൽ പരിപാലിക്കുന്നതിനും ഇത് സഹായിക്കുന്നുണ്ട്. 

ചാമ്പക്ക കഴിക്കുന്നത്  മോണകളും പല്ലുകളും നല്ലരീതിയിൽ ആരോഗ്യത്തോടെ ഇരിക്കുന്നതിനും ഇത് സഹായിക്കുന്നു.

ചാമ്പക്ക ജ്യൂസ് ഉണ്ടാക്കികുടിക്കുന്നതിലൂടെ വൃക്കയും അതുപോലെ കരളും ക്ലിയർ ആക്കിയെടുക്കുവാൻ സഹായിക്കുന്നതായി പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇത് കുടിക്കുന്നതിലൂടെ കരളിൽ എല്ലാം അടിഞ്ഞിരിക്കുന്ന വിഷം പുറം തള്ളുവാനും ഇത് സഹായിക്കുന്നുണ്ട്. ഇത്തരത്തിൽ ശരീരത്തിലെ വിഷത്തെ പുറംതള്ളി നല്ല ആരോഗ്യകരമായ ശരീരം നിലനിർത്തുവാൻ സഹായിക്കുന്നു.

വൈറ്റമിൻ സിയാൽ സമ്പന്നമാണ് ചാമ്പക്ക. അതുകൊണ്ടുതന്നെ ഇത് ശരീരത്തിലെ രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ച് ശരീരം നല്ല ആരോഗ്യമുള്ളതാക്കി നിലനിർത്തുവാൻ സഹായിക്കുന്നു. 

 ചാമ്പക്കയിൽ  ധാരാളം അയേൺ അതുപോലെ കാൽസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ അണുബാധകളിൽ നിന്നും സംരക്ഷിക്കുന്നതിനും അതുപോലെ, എല്ലുകൾക്ക് ബലം വയ്ക്കുന്നതിനും നല്ലതാണ്.

 പ്രമേഹം കുറയ്ക്കുവാൻ കഴിച്ച് ചാമ്പക്ക  നോക്കൂ! ഫലം കാണും
ചാമ്പക്കയിൽ ധാരാളം ജംബോസിൻ അടങ്ങിയിരിക്കുന്നതിനാൽ ഇത് പ്രമേഹത്തെ നിയന്ത്രിക്കുവാൻ സഹായിക്കുന്നുണ്ട്. ജംബോസിൻ ഒരു തരം ആൽക്കയ്ഡാണ്. ഇത് സ്റ്റാർച്ചിനെ പഞ്ചസ്സാരയാക്കി മാറ്റുകയും ഇതുവഴി പ്രമേഹം കുറയ്ക്കുവാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ പ്രമേഹം മൂലം ഉണ്ടാകുന്ന പാൻക്രിയാസ് ആക്ടിവിറ്റീസ് കുറയ്ക്കുവാനും ഇത് സഹായിക്കുന്നുണ്ട്.

ചാമ്പക്കയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ തന്നെ ദഹനം നല്ലരീതിയിലാക്കുവാൻ ഇത് സഹായിക്കും. മലബന്ധം പ്രശ്‌നമായിട്ടുള്ളവർക്ക് ചാമ്പക്ക കഴിക്കുന്നത് നല്ലതാണ്. വയറ്റീന്ന് പോകുന്നതിന് ഇത് സഹായകമാണ്. 

ചാമ്പക്ക കഴിച്ചാൽ  ദഹനക്കേട് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെല്ലാം ഇല്ലാതാക്കുവാനും ഇതിന് സാധിക്കും.

Tags