കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും കോളിഫ്ലവർ


വിറ്റാമിൻ സി, കെ, ഫോളേറ്റ്, ഒമേഗ 3 ഫാറ്റി ആസിഡ്, ഇരുമ്പ്, കാത്സ്യം, നാരുകൾ തുടങ്ങിയവ അടങ്ങിയ കോളിഫ്ലവർ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഫൈബര്‍ ധാരാളം അടങ്ങിയ കോളിഫ്ലവർ ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
കലോറി കുറവും ഫൈബര്‍ കൂടുതലും ഉള്ളതിനാല്‍ വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും കോളിഫ്ലവർ സഹായിക്കും. നാരുകളും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ കോളിഫ്ലവർ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്താം. പൊട്ടാസ്യം ധാരാളം അടങ്ങിയ കോളിഫ്ലവർ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും സഹായിക്കും. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ കോളിഫ്ലവർ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
