എല്ലുകളുടെ ബലം വർധിക്കാൻ കശുവണ്ടി ഇങ്ങനെ കഴിക്കൂ

google news
bone

എല്ലാവര്‍ക്കും കഴിക്കാന്‍ ഇഷ്ടമുള്ള ഒരു നട്സ് ആണ് കശുവണ്ടി  . ആന്‍റി ഓക്സിഡന്‍റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ , പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ് കശുവണ്ടി. അതുകൊണ്ടുതന്നെ ഇവ ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

വിറ്റാമിനുകള്‍, കോപ്പര്‍, അയേണ്‍, സിങ്ക് തുടങ്ങിയവ അടങ്ങിയ കശുവണ്ടി രോഗപ്രതിരോധശേഷി കൂട്ടാന്‍ മികച്ചതാണ്. കശുവണ്ടി പാലില്‍ കുതിര്‍ത്ത് കഴിക്കുമ്പോള്‍ ഇവയുടെ ഗുണം കൂടുകയും ഇത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

കശുവണ്ടിയിൽ നല്ല കൊഴുപ്പിന്റെ അംശം കൂടുതലാണ്. കൂടാതെ ഫാറ്റി ആസിഡ് ഗണത്തിൽപ്പെട്ട ഒലീക് ആസിഡിന്റെ അളവും കൂടുതലാണ്. ഇത് ഹൃദ്രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നു. കശുവണ്ടിയില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

cashew

കശുവണ്ടിയില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം ഇല്ലാതിരിക്കാനും ദഹനം നല്ലരീതിയില്‍ നടക്കുന്നതിനും സഹായിക്കും. അതിനാല്‍ എന്നും രാവിലെ, തലേ ദിവസം പാലില്‍ കുതിര്‍ത്ത കശുവണ്ടി കഴിക്കുന്നത് നല്ലതാണ്.


കശുവണ്ടി പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. പാലില്‍ തലേദിവസം കുതിര്‍ത്ത് വെച്ച കശുവണ്ടി രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് ശരീരത്തിലേയ്ക്ക് കാത്സ്യം എത്തുന്നതിന് സഹായിക്കും. കാരണം പാലില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്.

ഇത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. കൂടാതെ, വിറ്റാമിന്‍ കെ, മാഗ്നീഷ്യം, വിറ്റാമിന്‍ ബി6, മാഗ്നീസ് എന്നിവയും കശുവണ്ടിയില്‍ അടങ്ങിയിരിക്കുന്നു. ഇവ എല്ലാം എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും

Tags