ക്യാരറ്റ് കഴിച്ചാൽ ഇത്രയധികം ഗുണങ്ങൾ ലഭിക്കുമോ?

google news
Baby Carrot Cultivation

കാരറ്റിലെ നാരുകളുടെ ഗണ്യമായ അളവ് ദഹനത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഇത് മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ തടയുകയും ചെയ്യുന്നു. കാരറ്റില്‍ ഫാല്‍കാരിനോള്‍ അടങ്ങിയിട്ടുണ്ട്. ചിലതരം കാന്‍സറുകള്‍ക്കെതിരെ ഫാല്‍കാരിനോള്‍ സംരക്ഷണം നല്‍കുമെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു.


ധാരാളം പോഷകഗുണങ്ങളുള്ള പച്ചക്കറിയാണ് കാരറ്റ്. നാരുകള്‍, ബീറ്റാ കരോട്ടിന്‍, ല്യൂട്ടിന്‍, ആന്തോസയാനിന്‍ എന്നിവയാല്‍ സമ്പന്നമാണ് കാരറ്റ്. ശരീരത്തെ ശക്തിപ്പെടുത്താന്‍ കാരറ്റ് സഹായിക്കും. കാഴ്ചശക്തി കൂട്ടാന്‍ സഹായിക്കുന്ന ല്യൂട്ടിന്‍, ലൈക്കോപീന്‍ എന്നിവയും കാരറ്റില്‍ അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന അളവിലുള്ള വിറ്റാമിന്‍ എ ആരോഗ്യകരമായ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

കരള്‍ അര്‍ബുദം അല്ലെങ്കില്‍ ലിവര്‍ സിറോസിസിന് കാരറ്റ് ജ്യൂസ് വ്യാപകമായി ഉപയോഗിക്കുന്നു. ഇതിന്റെ സമ്പന്നമായ പോഷക ഗുണങ്ങള്‍ കരള്‍ എന്‍സൈമുകള്‍ നന്നാക്കാനും പുനരുജ്ജീവിപ്പിക്കാനും സഹായിക്കുന്നു. അതുപോലെ, ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ പാടുപെടുകയാണെങ്കില്‍ ലക്ഷ്യം നേടാന്‍ കാരറ്റ് സഹായിക്കും.

ഭക്ഷണത്തില്‍ കാരറ്റ് ഉള്‍പ്പെടുത്തുന്നത് മുടിയെ ശക്തിപ്പെടുത്താനും ചര്‍മ്മത്തെ തിളക്കമുള്ളതാക്കാനും സഹായിക്കും. ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായതിനാല്‍ ഇത് ചുളിവുകള്‍ തടയാന്‍ സഹായിക്കുന്നു. ഇതിലെ പൊട്ടാസ്യം ഉള്ളടക്കം ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുന്നു, കൂടാതെ വിറ്റാമിന്‍ സി ശരീരത്തില്‍ കൊളാജന്‍ ഉല്‍പാദനം വര്‍ധിപ്പിക്കുന്നു.
 

Tags