ഡയറ്റില്‍ ഏലയ്ക്ക ഉള്‍പ്പെടുത്തൂ


നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. വിറ്റാമിൻ ബി, സി, സിങ്ക്, കാത്സ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ തുടങ്ങിയവ ഏലയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിന് ശേഷം ഒരു ഏലയ്ക്ക ചവച്ചരച്ച് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഗ്യാസ്ട്രബിൾ, ഗ്യാസ് കെട്ടി വയറു വീര്‍ത്തിരിക്കുക, അസിഡിറ്റി, ദഹനക്കേട്, അള്‍സര്‍ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാന്‍ ഇവ സഹായിക്കും.
ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഏലയ്ക്ക കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചുമ, ജലദോഷം, ശ്വാസംമുട്ടല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാനും സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇവ സഹായിക്കും. ആന്റിഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഏലയ്ക്ക ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.

അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും ഏലയ്ക്ക സഹായിക്കും. സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും ഏലയ്ക്ക നല്ലതാണ്. ആന്റി ബാക്ടീരിയൽ ഗുണങ്ങള്‍ അടങ്ങിയ ഏലയ്ക്ക ഭക്ഷണത്തിന് ശേഷം ചവയ്ക്കുന്നത് വായ്നാറ്റം ഒഴിവാക്കാന്‍ ഗുണം ചെയ്യും.
Tags

“നിങ്ങൾക്ക് മുസ്ലീങ്ങളോട് ഇത്രയധികം സഹതാപമുണ്ടെങ്കിൽ, എന്തുകൊണ്ട് ഒരു മുസ്ലീമിനെ പാർട്ടി പ്രസിഡന്റാക്കിക്കൂടാ? ; കോൺഗ്രസിനെ വെല്ലുവിളിച്ച് മോദി
കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രീണന രാഷ്ട്രീയമാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും ഒരു മുസ്ലീം നേതാവിനെ പ്രസിഡന്റായി നിയമിക്കാൻ പാർട്ടിയെ വെല്ലുവിളിക്കുന്നുവെന്നും മോദി ആര

നവംബറോടെ കേരളത്തിൽ അതിദരിദ്രർ ഇല്ലാതാവും ,ദാരിദ്ര്യമുക്തമാക്കാൻ സർക്കാർ മികച്ച പദ്ധതികൾ ഒരുക്കി : മന്ത്രി ജെ. ചിഞ്ചുറാണി
നവംബറോടെ കേരളത്തിൽ അതിദരിദ്രർ ഇല്ലാതാവും.കേരളത്തെ ദാരിദ്ര്യമുക്തമാക്കാൻ സർക്കാർ മികച്ച പദ്ധതികൾ ഒരുക്കിയെന്നും ഈ വർഷംതന്നെ ലക്ഷ്യം പൂർത്തീകരിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി.