പത്ത് വര്‍ഷത്തിനുള്ളില്‍ കാന്‍സറും അല്‍ഷിമേഴ്സും പഴങ്കഥയാകും; ചികിത്സാരംഗത്ത് എഐ വിപ്ലവം സൃഷ്ടിക്കുമെന്ന് ആന്ത്രോപിക് സിഇഒ

Cancer and Alzheimer's will be a thing of the past in ten years; AI will revolutionize treatment, says Anthropic CEO

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സഹായത്തോടെ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ വൈദ്യശാസ്ത്രരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സംഭവിക്കുമെന്നും കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ പഴങ്കഥയായി മാറിയേക്കുമെന്നും പ്രമുഖ എഐ കമ്പനിയായ ആന്ത്രോപിക്കിന്റെ സിഇഒ ഡാരിയോ അമോഡെയ്. കാന്‍സറിന് പുറമെ അല്‍ഷിമേഴ്സ്, ഹൃദ്രോഗം, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയും ഒരു ദശാബ്ദത്തിനുള്ളില്‍ പൂര്‍ണ്ണമായി ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന കാലം വരുമെന്ന് അദ്ദേഹം പ്രവചിച്ചു.

ശരിയായ രീതിയില്‍ മുന്നോട്ടുപോയാല്‍ നൂറ്റാണ്ടുകളായി മനുഷ്യരാശിയെ അലട്ടുന്ന രോഗങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയുന്ന അത്ഭുതങ്ങളുടെ കാലം സൃഷ്ടിക്കാനാകുമെന്ന് അമോഡെയ് വ്യക്തമാക്കി. വര്‍ഷങ്ങളോളം നീളുന്ന ഗവേഷണ പ്രക്രിയകള്‍ വേഗത്തിലാക്കാനും, പുതിയ മരുന്നുകളുടെ കണ്ടെത്തല്‍, കൃത്യമായ രോഗനിര്‍ണയം, നൂതന ചികിത്സാരീതികളുടെ വികസനം എന്നിവയില്‍ വലിയ കുതിച്ചുചാട്ടം നടത്താനും എഐ സാങ്കേതികവിദ്യയ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

വൈദ്യശാസ്ത്ര ഗവേഷണങ്ങളില്‍ എഐയെ പ്രയോജനപ്പെടുത്തുന്നതിനായി വിവിധ ബയോടെക്‌നോളജി, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി സഹകരിച്ച് ആന്ത്രോപിക് പ്രവര്‍ത്തിക്കുന്നുണ്ട്. കാന്‍സര്‍ ചികിത്സയിലെ സിഎആര്‍ ടി-സെല്‍ (CAR T-cell) തെറാപ്പി കൂടുതല്‍ ഫലപ്രദമാക്കാനുള്ള ഗവേഷണങ്ങളാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. നിലവില്‍ രക്താര്‍ബുദം പോലുള്ള രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഈ ചികിത്സാരീതി, സോളിഡ് ട്യൂമറുകള്‍ക്കെതിരെയും ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുമോ എന്ന പരിശോധനയിലാണ് ഗവേഷകര്‍.

Tags