അറിയാം കാബേജിൻറെ ഗുണങ്ങൾ...

നാരുകൾ, ഫോളേറ്റ്, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിനുകൾ എ, കെ എന്നിവയും മറ്റും അടങ്ങിയ പോഷകങ്ങളുടെ കലവറയാണ് കാബേജ്. ഓറഞ്ചിനേക്കാൾ കൂടുതൽ വിറ്റാമിൻ സി കാബേജിൽ അടങ്ങിയിരിക്കുന്നു. അസംസ്‌കൃതമായും സാലഡ് ആയും സൂപ്പിലോ പായസത്തിലോ പോലും കഴിക്കാമെന്നതിനാൽ ഇത് തികച്ചും വൈവിധ്യമാർന്ന പച്ചക്കറിയാണ്.
ബുദ്ധി ശക്തി വർദ്ധിപ്പിക്കുന്ന കാര്യത്തിലും കാബേജ് മുന്നിൽ തന്നെയാണ്. വിറ്റാമിൻ കെ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിലെ കോശങ്ങളെ ഉത്തേജിപ്പിക്കുന്നു.
ശരീരത്തിലെ വിഷം കളയാനും കാബേജ് സഹായിക്കുന്നു. മാത്രമല്ല ചർമ്മത്തിലുണ്ടാകുന്ന അലർജികളും മറ്റും പരിഹരിയ്ക്കാൻ കാബേജ് മുന്നിൽ തന്നെയാണ്.
ഭക്ഷണത്തിന്റെ അളവിൽ മാറ്റം വരുത്തിയതു കൊണ്ട് മാത്രം കുടവയർ കുറയില്ല. എന്നാൽ കാബേജ് ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ ഇത് കുടവയർ കുറയാൻ സഹായിക്കുന്നു.
വിറ്റാമിൻ സിയുടെ കലവറയാണ് കാബേജ്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും ചെയ്യും.
രക്തസമ്മർദ്ദം പ്രതിരോധിയ്ക്കുന്നതിനും കാബേജ് കഴിയ്ക്കുന്നതിലൂടെ കഴിയും. പൊട്ടാസ്യം കൂടി തോതിൽ അടങ്ങിയിട്ടുള്ളതാണ് ഇതിന് കാരണം.
ക്യാൻസറിനെ ചെറുക്കാൻ കാബേജിന് കഴിയും. ട്യൂമറിന്റെ വളർച്ചയെ പ്രതിരോധിയ്ക്കാൻ കാബേജിനുള്ള കഴിവ് വളരെ വലുത് തന്നെയാണ്. പ്രോസ്‌റ്റേറ്റ് ക്യാൻസറിൽ നിന്നും പുരുഷന്മാരെ രക്ഷിക്കാനും കാബേജിന് കഴിയുന്നു.
ടെൻഷൻ മൂലവും സ്‌ട്രെസ്സ് മൂലവും ഉണ്ടാകുന്ന തലവേദനയെ പരിഹരിയ്ക്കാന് കാബേജിന്റെ ഉപയോഗം സഹായിക്കുന്നു.
പുരുഷൻമാരിൽ ഏറിയ പങ്കും പ്രാധാന്യം നൽകുന്നതാണ് മസിലിന്റെ ആരോഗ്യം. മസിലിന്റെ ആരോഗ്യ വർദ്ധിപ്പിക്കാൻ കാബേജ് ശീലമാക്കുന്നത് നന്നായിരിക്കും.
കാഴ്ച ശക്തി വർദ്ധിപ്പിക്കുന്ന കാര്യത്തിലും കാബേജ് മിടുക്കൻ തന്നെയാണ്. പ്രായാധിക്യം മൂലമുണ്ടാകുന്ന കാഴ്ച പ്രശ്‌നങ്ങളെ കാബേജ് ഇല്ലാതാക്കുന്നു.