വെണ്ണ ക‍ഴിക്കുന്നവരാണോ നിങ്ങള്‍ ? എങ്കിൽ ഇതറിയാമോ ?

butter

വെണ്ണ ഇഷ്ടമില്ലാത്തവരായി ഒരുമുണ്ടാകില്ല. ഒരു പ്രത്യേക മണവും രുചിയുമൊക്കെയാണ് വെണ്ണ. വെണ്ണ ശരീരത്തിന് ഒരുപാട് ഗുണപ്രദമാണ്. വെണ്ണയിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ, പല്ലുകളുടെയും എല്ലുകളുടെയും വളർച്ചക്ക് ഏറ്റവും നല്ലതാണ് വെണ്ണ.
ആർത്തവ സമയത്തെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് വെണ്ണ നല്ലതാണ്. ആർത്തവ സമയത്തെ വയറ് വേദന, നടുവേദന എന്നിവ അകറ്റാൻ‌ വെണ്ണ കഴിക്കുന്നത് ​ഉത്തമമാണ്. കൂടാതെ, ആർത്തവം ക്യത്യമാകാനും വെണ്ണ സഹായിക്കും.


മുഖത്തെ കറുത്തപാടുകൾ മാറാൻ ദിവസവും അൽപ്പം വെണ്ണ പുരട്ടാവുന്നതാണ്. വിണ്ടുകീറിയ കാൽപ്പാദങ്ങളിൽ‌ ദിവസവും അൽപ്പം വെണ്ണ പുരട്ടിയാൽ ആശ്വാസം ലഭിക്കും.


വെണ്ണയിൽ വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അണുക്കളെ നശിപ്പിക്കാൻ ദിവസവും വെണ്ണ കഴിക്കുന്നത് ഉത്തമമാണ്. മലബന്ധം പ്രശ്നം തടയാൻ ഏറ്റവും നല്ലതാണ് വെണ്ണ.മാനസിക സമ്മർദ്ദം കുറയ്ക്കാനും ഉറക്കക്കുറവിനും അൽപ്പം വെണ്ണ പാദത്തിന് അടിയിൽ പുരട്ടുന്നത് ഗുണകരമാണ്.

Tags