​ഉമിക്കരി ഉപയോഗിച്ച് പല്ല് തേക്കുന്നത് നല്ലതാണോ?​

google news
UMIKKARI


പല്ലിന് മഞ്ഞനിറമുണ്ടോ, എന്നാല്‍ അതില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. എല്ലാ ദിവസവും നിങ്ങള്‍ക്കുണ്ടാവുന്ന പല്ലിന്റെ അസ്വസ്ഥതക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചിലതുണ്ട്. പലപ്പോഴും ധാരാളം ചായ കുടിക്കുന്നവരിലോ പുകവലിക്കുന്നവരിലോ പലപ്പോഴും മഞ്ഞനിറമുള്ള പല്ലുകള്‍ ഉണ്ടായിരിക്കും. എന്നാല്‍ ഇത്രത്തോളം ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ തന്നെ വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമ്മളില്‍ പലരും ഉമിക്കരി ഉപയോഗിക്കാവുന്നതാണ്. ഉമിക്കരി ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ പല്ലിലുണ്ടാക്കുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നു.

എന്നാല്‍ ഉമിക്കരി ഉപയോഗിക്കുന്നത് പലപ്പോഴും ഗുണമാണെന്നിരിക്കേ, ചെറിയ ചില ദോഷങ്ങളും ഉണ്ടാവുന്നുണ്ട്.പണ്ടുകാലത്ത് നല്ല ആഹാഹരം ലഭിച്ചിരുന്നു. അവരുടെ ജീവിത ചുറ്റുപാടും ആരോഗ്യകരമായിരുന്നു. അതിനാൽ തന്നെ അവരുടെ പല്ലുകൾക്കും എല്ലുകൾക്കും ആരോഗ്യം ഉണ്ടായിരുന്നു എന്ന് പറയാം. ഇത് മാത്രമല്ല, ഇന്നത്തെ അപേക്ഷിച്ച് രോഗങ്ങളും കുറവായിരുന്നു. അതുകൊണ്ടെല്ലാം അന്ന് അവർ ഉമിക്കരി ഉപപയോഗിച്ച് പല്ല് തേച്ചാലും പല്ലുകൾക്ക് തേയ്മാനം സംഭവിക്കാതെ ആരോഗ്യത്തോടെ ഇരിക്കുന്നത്. 

ഇന്ന് മാർക്കറ്റിൽ നമ്മൾക്ക് ഉമിക്കരി വങ്ങാൻ ലഭിക്കുന്നതാണ്. ചിലർ ചാർക്കോൾ പേസ്റ്റ് വാങ്ങി ഉപയോഗിക്കും. ഇത്തരം സാധനങ്ങൾ ഉപയോഗിക്കുന്നതിന് പിന്നിലെ പ്രധാന കാരണം, പല്ല് നല്ലപോലെ ക്ലീൻ ആകും, അല്ലെങ്കിൽ പല്ലിന് നല്ല നിറം ലഭിക്കും എന്ന് കരുതിയാണ് പലരും ഇത് ചെയ്യുന്നത്. എന്നാൽ, ഡോക്ടറുടെ അഭിപ്രായത്തിൽ ഇത്തരത്തിൽ നമ്മൾ പല്ല് തേച്ചാൽ നമ്മളുടെ പല്ലിന്റെ ഇനാമൽ പോകാനും പല്ലിന് തേയ്മാനം സംഭവിക്കാനും സാധ്യത ഉള്ളതായി ചൂണ്ടികാണിക്കുന്നു.

പല്ലിന്റെ നിറം വ്യത്യാസം മാറ്റിയെടുക്കൻ സഹായിക്കുന്നുണ്ടെങ്കിലും ഇത് ദീർഘനാളത്തേയ്ക്ക് ഫലപ്രദമായ മാർഗ്ഗമായി പഠനങ്ങൾ പോലും ചൂണ്ടി കാണിക്കുന്നില്ല. കാരണം, ഉമിക്കരി നല്ല റഫ് ആയിട്ടുള്ള സാധനമാണ്. ഇത് ബ്രഷിൽ തേച്ച് പല്ലിൽ തേയ്ക്കുമ്പോൾ ഇത് കൂടുതൽ പല്ലിനെ പോറൽ ഏൽപ്പിക്കുന്നു. ചിലർ നന്നായി ഉരച്ച് പല്ല് തേയ്ക്കുന്നവർ ഉണ്ട്. ഇതെല്ലാം പല്ലിന്റെ കവചമായ ഇനാമലിനെ തകർക്കും. പല്ലിന്റെ ഇനാമൽ പല്ലിനെ ഒരു കവചം പോലെയാണ്. 

പല്ലിനെ തേയ്മാനത്തിൽ നിന്നും അതുപോലെ കേട് വരാതെ സംരക്ഷിക്കുന്നതും ഈ ഇനാമൽ തന്നെ. ഈ ഇനാമൽ പല്ലിൽ നിന്നും പോകുന്നതോടെ പല്ലിന്റെ ആരോഗ്യവും ക്ഷയിച്ച് തുടങ്ങും. നിങ്ങൾക്ക് പല്ലിൽ പുളിപ്പ്, പല്ലിൽ കേട് വരിക, അതുപോലെ, മറ്റ് പല്ലുമായി ബന്ധപ്പെട്ട അസുഖങ്ങൾ നിങ്ങളിലേയ്ക്ക് എത്താൻ തുടങ്ങുന്നു. 

അതുപോലെ, നിങ്ങൾ ചാർക്കോൾ ടൂത്ത്‌പേയ്സ്റ്റ് ആണ് ഉപയോഗിക്കുന്നത് എങ്കിൽ അതിൽ ഫ്ലൂറൈഡ് ഉണ്ടോ എന്ന് ഉറപ്പാക്കണം. കാരണം, ഇനാമലിന ഉറപ്പാക്കുന്നതും പല്ലിൽ കേട് വരാതെ സംരക്ഷിക്കുന്നതിലും ഫ്ലൂറൈയ്ഡ് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ, ഇന്ന് വരുന്ന പല ടൂത്ത്‌പേയ്സ്റ്റിലും ഫ്ലൂറൈയ്ഡ് കണ്ടുവരുന്നില്ല. അതിനാൽ തന്നെ, ഇത് അമിതമായി ഉപയോഗിക്കുന്നത് പല്ലിന്റെ ഇനാമൽ ഇല്ലാതാക്കുന്നതായി ഡോക്ടർ പറയുന്നു.

ചിലർ കൈ വിരൽ ഉപയോഗിച്ച് പല്ല് തേയ്ക്കുന്നത് കാണാം. ബ്രഷ് ഇല്ലാത്ത അവസരത്തിൽ കൈ വിരലിൽ പേസ്റ്റ് തേച്ച് പല്ല് വൃത്തിയാക്കുന്നതിൽ തെറ്റില്ല. എന്നാൽ, ഇത് പതിവാക്കിയാൽ പല്ലിന് യാതൊരു ഗുണവും ലഭിക്കുകയില്ല എന്നതാണ് സത്യാവസ്ഥ. കൈ വിരൽ ഉപയോഗിച്ച് പല്ല് തേച്ചാൽ പല്ലിലെ പ്ലാക്ക് നീക്കം ചെയ്യാൻ കുറച്ച് സഹായിക്കും. എന്നാൽ പല്ലിന്റെ എല്ലാ ഭാഗത്തും നിന്നും വൃത്തിയാക്കി എടുക്കാൻ ഒരിക്കലും ഇത്തരം ശീലം സഹായിക്കുകയില്ല.

ഓറൽ ഹെൽത്ത് നിലനിർത്താൻ രണ്ട് നേരം പല്ല് തേയ്ക്കണം എന്ന് നമ്മൾക്ക് അറിയാം. നല്ല ഓറൽ ഹെൽത്ത് ഉണ്ടെങ്കിൽ പല്ലുകളിൽ കേട്, മോണ രോഗങ്ങൾ, അതുപോലെ, വായ്‌നാറ്റം എന്നീ പ്രശ്‌നങ്ങൾ ഉണ്ടായിരിക്കുകയില്ല. ഓറൽ ഹെൽത്ത് നിലനിർത്താൻ സഹായിക്കുന്ന വിധത്തിലാണ് നമ്മളുടെ ബ്രഷ് ഡിസൈൻ ചെയ്തിരിക്കുന്നത്. പല്ലിന്റെ എല്ലാ ഭാഗത്തേയ്ക്കും ഇതിന്റെ നാരുകൾ എത്തുന്നു. പല്ലിന്റെ ഇടയിൽ കയറിയിരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നു.
എന്നാൽ, നമ്മൾ കൈ വിരൽ ഉപയോഗിച്ച് പല്ല് തേച്ചാൽ ഈ ക്ലീനിംഗ് അസാധ്യമാണ്. അതിനാൽ പരമാവധി ബ്രഷ് ഉപയോഗിക്കാൻ ശ്രമിക്കുന്നതാണ് നല്ലത്.

Tags