ബ്രൊക്കോളി കഴിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

google news
 broccoli

ബ്രൊക്കോളിയില്‍ ധാരാളം ഫൈബര്‍, പ്രോട്ടീന്‍, വിറ്റാമിന്‍, മിനറല്‍സ് എന്നിവ അടങ്ങിയിട്ടുണ്ട്. ബ്രൊക്കോളി ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ല ഫലം തരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇതിനുമുന്‍പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

നന്നായി വൃത്തിയാക്കണം

പച്ചക്കറികളില്‍ ശരീരത്തിന് ദോഷകരമായ ധാരാളം ബാക്ടീരിയകള്‍ ഉണ്ട്. ഇത് പല രോഗങ്ങള്‍ക്കും വഴിവയ്ക്കും. അതുകൊണ്ട് പച്ചക്കറികള്‍ തൊലിപൊളിക്കുന്നതിനും അരിയുന്നതിനും മുമ്പ് വെള്ളത്തില്‍ നന്നായി കഴുകി വൃത്തിയാക്കണം.

തണ്ട് കളയരുത്

ബ്രൊക്കോളി അരിയുമ്പോള്‍ തണ്ട് കളയാറുണ്ടോ? എങ്കില്‍ ഇനി അങ്ങനെ ചെയ്യരുത്. ബ്രൊക്കോളിയുടെ തണ്ടില്‍ ധാരാളം നാരുകളും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. കറി തയ്യാറാക്കുമ്പോഴും പച്ചക്കറികള്‍ മിക്‌സ് ചെയ്ത് സാലഡ് തയ്യാറാക്കുമ്പോഴുമെല്ലാം തണ്ട് ചേര്‍ക്കാം.

ഒരുപാട് നേരം വേവിക്കരുത്

അധികം വേവിച്ചാല്‍ ബ്രൊക്കോളിയിലെ പോഷകങ്ങള്‍ നഷ്ടപ്പെടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. റെസിപ്പിയില്‍ ചേര്‍ക്കുന്നതിന് മുമ്പ് വളരെ കുറച്ചുസമയം മാത്രമെടുത്ത് ബ്രൊക്കോളി ആവിയില്‍ പുഴുങ്ങിയെടുക്കുന്നതാണ് നല്ലത്. പാചകം ചെയ്യുമ്പോള്‍ ബ്രൊക്കോളിയുടെ നിറവും രുചിയും പോഷകങ്ങളും കേടുകൂടാതെ സൂക്ഷിക്കാം.

അമിതമാകരുത്

എന്തും അമിതമായി കഴിച്ചാല്‍ ആപത്താണെന്ന കാര്യം മറക്കരുത്. ബ്രൊക്കോളി ഫൈബര്‍ കണ്ടന്റ് കൂടിയ ഭക്ഷണമാണ്. അത് ശരീരത്തിന് വളരെ നല്ലതാണെങ്കിലും അമിതമായാല്‍ ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാകും.

Tags