മുലപ്പാൽ കുറവാണോ? പരിഹാരം ഇതാ..

breast feeding

കുഞ്ഞിന്റെ മസ്തിഷ്ക വികാസത്തിനും ശാരീരിക ആരോഗ്യത്തിനും മുലപ്പാലിന് പകരം വയ്ക്കാൻ മറ്റൊന്നില്ല. പല കാരണങ്ങളാൽ മുലപ്പാൽ കുറയുന്നത് അമ്മമാരിൽ ആശങ്കയുണ്ടാക്കാറുണ്ട്.മുലപ്പാൽ വർധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ കഴിക്കുന്നത് മുലപ്പാൽ കൂടാൻ സഹായിക്കും. മുലയൂട്ടുന്ന അമ്മമാർ ഭക്ഷണത്തിൽ മാറ്റം വരുത്തുന്നതിനു മുൻപ് വൈദ്യനിർദേശം തേടേണ്ടതാണ്. മുലപ്പാൽ കൂട്ടുന്ന ചില ഭക്ഷണങ്ങളെ അറിയാം. 

 ചീര, കേൽ, ഉലുവയില, ഉലുവ മുളപ്പിച്ചത് തുടങ്ങിയ ഇലക്കറികളിൽ വൈറ്റമിനുകൾ, കാൽസ്യം, അയൺ ഇവ ധാരാളമുണ്ട്. ഇത് മുലപ്പാൽ വർധിക്കാൻ സഹായിക്കും. ദിവസവും ഒരു നേരമെങ്കിലും ഭക്ഷണത്തിൽ ഇലക്കറികൾ ഉൾപ്പെടുത്താൻ ശ്രമിക്കണം.

 ദഹനം മെച്ചപ്പെടുത്താനും മുലപ്പാൽ വർധിക്കാനും അസിഡിറ്റിയും മലബന്ധവും അകറ്റാനും ജീരകം സഹായിക്കും. ഒരു ടീസ്പൂൺ ജീരകം ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു രാത്രി കുതിർത്തു വയ്ക്കുക. പിറ്റേന്ന് രാവിലെ ഈ വെള്ളം കുടിക്കുക. 

 ഔഷധഗുണങ്ങൾ ഏറെയുള്ള ഉലുവയിൽ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമുണ്ട്. ഇത് നവജാതശിശുക്കളുടെ തലച്ചോറിന്റെ വളർച്ചയ്ക്ക് സഹായിക്കും. മുലപ്പാൽ വർധിക്കാൻ ഉലുവ തലേന്നു രാത്രി വെള്ളത്തിൽ കുതിർത്തുവച്ച ശേഷം പിറ്റേന്ന് രാവിലെ ആ വെള്ളം കുടിക്കാം. 

 വെളുത്തുള്ളിയിൽ അല്ലിസീൻ ഉണ്ട്. ഇത് മുലപ്പാലിന്റെ ഉൽപാദനം കൂട്ടും. ദഹനത്തിനും ഇത് സഹായകമാണ്. മുലപ്പാൽ വർധിക്കാൻ പത്ത് അല്ലി വെളുത്തുള്ളി പാലിൽ ചേർത്ത് തിളപ്പിച്ച് കുടിക്കാം. 

Tags