പേശീവളർച്ചയ്ക്ക് മുലപ്പാൽ: പ്രചരിക്കുന്ന കഥകളും ശാസ്ത്രീയ യാഥാർത്ഥ്യവും ഇതാ..
മുലപ്പാൽ എന്നത് ശിശുക്കൾക്ക് പ്രകൃതി നൽകിയ ഏറ്റവും സമ്പൂർണ്ണമായ ആഹാരമാണ്. ഒരു നവജാത ശിശുവിന്റെ വളർച്ചയ്ക്കും, ആരോഗ്യത്തിനും, രോഗപ്രതിരോധ ശേഷിക്കും ആവശ്യമായ എല്ലാ ഘടകങ്ങളും കൃത്യമായ അളവിൽ ഇതിൽ അടങ്ങിയിരിക്കുന്നു. പ്രോട്ടീൻ, കൊഴുപ്പ്, കാർബോഹൈഡ്രേറ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ സന്തുലിതമായ മിശ്രിതമാണ് മുലപ്പാൽ.
tRootC1469263">അമേരിക്കയില്‍ ചിലയിടങ്ങളില്‍ അമ്മമാര്‍ കുപ്പിയിലാക്കി ഓണ്‍ലൈനില്‍ വില്‍ക്കുന്ന മുലപ്പാലിന് ബോഡിബില്‍ഡര്‍മാര്‍ക്കിടയില്‍ വന്‍ ഡിമാന്‍ഡ് ആണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത് കുടിച്ചാല്‍ നല്ല രീതിയില്‍ പേശികള്‍ വളരുമെന്ന ധാരണയാണ് ഈ ചൂടന്‍ വില്‍പനയ്‌ക്ക് പിന്നിലെന്ന് മെട്രോ യുകെ പ്രസിദ്ധീകരിച്ച വൈറല്‍ വീഡിയോ പറയുന്നു. ശരിക്കും മുലപ്പാല്‍ കുടിച്ചാല്‍ ജിമ്മന്മാരുടെ മസില്‍ വളര്‍ത്താന്‍ സാധിക്കുമോ? എന്താണ് ഇതിന് പിന്നിലെ യാഥാര്‍ത്ഥ്യം? മുതിര്‍ന്നവരില്‍ അത്തരത്തില്‍ പേശികള്‍ വളര്‍ത്താനോ പ്രകടനം മെച്ചപ്പെടുത്താനോ ഉള്ള കഴിവൊന്നും മുലപ്പാലിന് ഇല്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. മുലപ്പാല്‍ ഒരു കപ്പിലുള്ളത് 88 ശതമാനം ജലവും 2.5 ഗ്രാം പ്രോട്ടീനുമാണ്.
കുട്ടികള്‍ക്ക് ഇത് മതിയാകും. അവര്‍ക്ക് ആവശ്യമായ പലവിധ പോഷണങ്ങളും കൊഴുപ്പുമൊക്കെ മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ മുതിര്‍ന്നവരുടെ പേശി വളരാന്‍ ഇത് മതിയാകില്ല. ഒരു കപ്പ് പശുവിന്‍ പാലില്‍ 7.9 ഗ്രാം പ്രോട്ടീനും ഒരു കപ്പ് പ്രോട്ടീന്‍ പൗഡറില്‍ 28 ഗ്രാം പ്രോട്ടീനും ഉള്ളപ്പോള്‍ മസില്‍ വളര്‍ത്താന്‍ എന്തിനാണ് മുലപ്പാലിന് പിന്നാലെ പോകുന്നതെന്നും ആരോഗ്യ വിദഗ്‌ധര്‍ ചോദിക്കുന്നു. ഇത് മാത്രമല്ല ഓണ്‍ലൈനില്‍ നിയന്ത്രണങ്ങളില്ലാതെ പലരും വില്‍പനയ്‌ക്ക് വയ്‌ക്കുന്ന മുലപ്പാലില്‍ ബാക്ടീരിയില്‍ മാലിന്യങ്ങളും രോഗാണുക്കളുമൊക്കെ ഉണ്ടാകാമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
സ്‌ക്രീന്‍ ചെയ്‌ത് പാസ്‌ച്യുറൈസ് ചെയ്‌ത മുലപ്പാല്‍ വാങ്ങുന്നതാണ് സുരക്ഷിതം. ഇനി മുലപ്പാലിലെ ആന്റിബോഡികളും പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളുമാണ് നോട്ടമെങ്കില്‍ അതൊക്കെ ശിശുക്കളുടെ ശരീരത്തില്‍ മാത്രമേ ഗുണം ചെയ്യുകയുള്ളൂ എന്നും മുതിര്‍ന്നവരില്‍ കാര്യമായ പ്രഭാവം ഉണ്ടാക്കില്ലെന്നും വിദഗ്‌ധര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇതിനാല്‍ വലിയ വില കൊടുത്ത് ഓണ്‍ലൈനില്‍ മുലപ്പാല്‍ വാങ്ങുന്നതിന് പകരം ലീന്‍ മീറ്റും മുട്ടകളും പയര്‍ വര്‍ഗ്ഗങ്ങളും പ്രോട്ടീന്‍ ഷേയ്‌ക്കുമൊക്കെ വേണം പേശി വളര്‍ച്ച ആഗ്രഹിക്കുന്നവര്‍ കഴിക്കാനെന്നും ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു.
.jpg)


