സ്തനാർബുദം നേരത്തെ തിരിച്ചറിയാന്‍ മുലപ്പാല്‍ സഹായിക്കും

സ്തനങ്ങളിലെ കാന്‍സറിന് കാരണാകുന്ന കോശങ്ങളുടെ വളര്‍ച്ചയെയും ഉത്പാനത്തെയും തടസ്സപ്പെടുത്താന്‍ മുലപ്പാലിന് കഴിയുമെന്ന് ആരോഗ്യവിദഗ്ദ്ധര്‍. മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ മൂലകങ്ങള്‍ പരിശോധിക്കുന്നത് വഴി കാന്‍സറിന് കാരണമാകുന്ന കോശങ്ങളെ കണ്ടുപിടിക്കാന്‍ കഴിയുന്ന നൂതന സാങ്കേതികവിദ്യയാണ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇത്തരത്തില്‍ മുലപ്പാലിലെ മൂലകങ്ങളെ പരിശോധിക്കുന്നത് വഴി ഭാവിയില്‍ സ്തനാര്‍ബുദം ഉണ്ടാവാനുള്ള സാധ്യതയെയും മനസ്സിലാക്കാന്‍ സാധിക്കും.
ഒപ്പം മറ്റ് പല രോഗങ്ങളെയും തിരിച്ചറിയാനും സാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പഠനത്തിനായി സ്തനാര്‍ബുദം ബാധിച്ച സ്ത്രീകളുടെ മുലപ്പാലും രോഗമില്ലാത്തവരുടെയും നേരത്തെ രോഗബാധിതരായവരുടെയും സാമ്പിളുകള്‍ പരിശോധിച്ചിരുന്നു. ഇതില്‍ നിന്നാണ് ഗവേഷണം ആരംഭിച്ചത്
സാധാരണയായി അമ്മയാകാത്ത സ്ത്രീകളില്‍ സ്തനാര്‍ബുദത്തിന്റെ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് അധികമാണ്. അതോടൊപ്പം രോഗം തിരിച്ചറിയാന്‍ സമയമെടുക്കുന്നതും രോഗികള്‍ക്ക് തിരിച്ചടിയാണ്. അവിവിഹിതരിലും അമ്മയാകാത്തവരിലും സ്തനങ്ങളിലെ കോശങ്ങളില്‍ കട്ടിയുള്ളതും തിങ്ങിനില്‍ക്കുന്നവയുമായിരിക്കും. അതിനാല്‍ മാമോഗ്രാഫി പോലുള്ള ആധുനിക ചികിത്സാരീതികളില്‍ നിന്നുപോലും രോഗം തിരിച്ചറിയാന്‍ പ്രയാസമാണ്.
സാധാരണയായി രോഗനിര്‍ണയത്തിന് ശരീരത്തിലെ വിവിധസ്രവങ്ങള്‍ പരിശോധിക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ സ്തനാര്‍ബുദം വ്യാപിക്കുന്നതിന് മുമ്പേ തിരിച്ചറിയാന്‍ മുലപ്പാല്‍ പരിശോധിച്ചാല്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ തെളിയിച്ചിരിക്കുന്നത്.
മാഞ്ചസ്റ്ററിലുള്ള ആംഹെസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയത്.