പ്രഭാതഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്താമോ ? അറിയാം

Fruits will no longer spoil; just do this
Fruits will no longer spoil; just do this

ഒരു ​ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. ഏറെ പോഷക​ഗുണമുള്ള ഭക്ഷണങ്ങളായിരിക്കണം പ്രാതലിൽ ഉൾപ്പെടുത്തേണ്ടത്. പ്രഭാതഭക്ഷണത്തിൽ ചിലർ പ്രാതൽ ഉൾപ്പെടുത്താറുണ്ട്. പഴങ്ങൾ പോഷക ​ഗുണങ്ങൾ നിറഞ്ഞതാണ്. എന്നാൽ ശരിയായ സമയത്ത് അവ കഴിക്കുന്നത് ദഹനത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും പ്രധാനമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

tRootC1469263">

പഴങ്ങളിൽ കുറഞ്ഞ അളവിൽ മാത്രമാണ് കലോറി അടങ്ങിയിട്ടുള്ളത്. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾ പ്രഭാതഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.

യഥാർത്ഥത്തിൽ പ്രഭാതഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്തുന്നത് നല്ലതാണോ?  രാവിലെ 6:00 നും 10:00 നും ഇടയിലുള്ള സമയത്തെ Kapha Kaal എന്ന് വിളിക്കുന്നു. ആ സമയത്ത് ശരീരം തണുപ്പും ഭാരവും ഉള്ളതായി കാണപ്പെടുന്നു. ഈ സമയത്ത് പഴങ്ങൾ പോലുള്ള തണുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹനത്തെ ബാധിക്കാമെന്ന് യോഗ ഇൻസ്ട്രക്ടർ മനീഷ യാദവ് പറയുന്നു. ഇത് ദഹനത്തെ തടസ്സപ്പെടുത്തിയേക്കാം.  വയറു വീർക്കൽ, ബ്ലഡ് ഷു​ഗർ അളവ് കൂടുക എന്നിവ അനുഭവപ്പെടാമെന്നും അദ്ദേഹം പറയുന്നു.   

പഴങ്ങൾ കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലെ 11:00 നും വൈകുന്നേരം 4:00 നും ഇടയിലാണ്. പഴങ്ങൾ ഭക്ഷണത്തിനിടയിലുള്ള ഏറ്റവും മികച്ച ലഘുഭക്ഷണമാണ്. അവയിൽ കലോറി കുറവാണ്, സോഡിയം, പൊട്ടാസ്യം പോലുള്ള ധാതുക്കൾ കൂടുതലാണ്. ഇത് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യതയും കുറയ്ക്കുന്നതായി ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

വ്യായാമത്തിന് മുമ്പ് പഴങ്ങൾ കഴിക്കുന്നത് ഊർജ്ജം വർദ്ധിപ്പിക്കുക ചെയ്യുന്നു. വ്യായാമത്തിന് മുമ്പോ ശേഷമോ ഒരു വാഴപ്പഴമോ മാമ്പഴമോ കഴിക്കുന്നതാണ് നല്ലത്. ഇത്  ഊർജ്ജം ലഭിക്കുന്നതിന് സഹായകമാണെന്ന് വിദ​ഗ്ധർ പറയുന്നു. 

Tags