ദിവസം മുഴുവൻ ചുറുചുറുക്കോടെയിരിക്കാൻ പ്രാതലിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ

google news
breakfast

നമ്മുടെ ഒരു ദിവസത്തെ ഓർഗത്തെ നിലനിർത്തുന്നതിൽ പ്രാതൽ വഹിക്കുന്ന പങ്ക് വളരെ വലുതാണ് ,ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. ധാരാളം പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ വേണം പ്രാതലിനു കഴിക്കാൻ .ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലരായി ഇരിക്കാൻ ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കണംഎന്നറിയാം...

ഓട്സ്

ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമായ ഓട്സ് കൊളസ്‌ട്രോൾ കുറയ്ക്കുന്ന ആരോഗ്യകരമായ പ്രഭാതഭക്ഷണമായി കണക്കാക്കുന്നു. പ്രാതിൽ ഓട്സ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കുകയും ഊർജം
ലഭിക്കുന്നതിനും സഹായകമാണ്.

മുട്ട

മുട്ടയുടെ മഞ്ഞക്കരു വിറ്റാമിൻ ബിയുടെ കലവറയാണ്. കൂടാതെ എല്ലിന്റെയും പല്ലിന്റെയും ബലം ഉറപ്പു വരുത്തുന്ന വിറ്റാമിൻ ഡിയും ഇതിൽ അടങ്ങിയിരിക്കുന്നു.

eg

ഈന്തപ്പഴം

ദിവസവും രാവിലെ രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നത് ഊർജ്ജം നൽകാൻ സഹായിക്കുന്നു. നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ഇത് ആരോഗ്യകരമായ ദഹനവ്യവസ്ഥയെ സഹായിക്കുന്നു. മലബന്ധം അല്ലെങ്കിൽ ദഹനക്കേട് എന്നിവ പരിഹരിക്കാനും ഇത് സഹായിക്കുന്നു.

ബദാം

ബദാമിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു.  കുതിർത്ത ബദാം ആരോഗ്യകരവും അത്യാവശ്യവുമായ വിറ്റാമിനുകളും ധാതുക്കളും നൽകുന്നു. ബദാം കുതിർക്കുന്നത് അവയുടെ പോഷകമൂല്യം വർദ്ധിപ്പിക്കുന്നു.  രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് ബദാം വെള്ളത്തിലിട്ട് വച്ച ശേഷം രാവിലെ തൊലി കളഞ്ഞ് കഴിക്കുക. ബദാമിലെ തൊലിയിൽ ടാന്നിൻ അടങ്ങിയിട്ടുണ്ട്, ഇത് പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനെ തടയുന്നു.

breakfast

പയർവർ​ഗങ്ങൾ

പയർ കഴിക്കുന്നതിലൂടെ  18 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. മാത്രമല്ല, നിങ്ങളുടെ പ്രതിദിന ആവശ്യത്തിനുള്ള ഇരുമ്പും 15 ഗ്രാം ഫൈബറും ലഭിക്കുന്നതിനുള്ള മികച്ച മാര്‍ഗ്ഗം കൂടിയാണിത്

Tags