എല്ലുകൾക്കും പല്ലുകൾക്കും ഈ വിറ്റാമിൻ ആവശ്യമാണ്


വിറ്റാമിൻ എ: പല്ലുകളുടെ ആരോഗ്യം നിലനിർത്താൻ വിറ്റാമിൻ എ വളരെ പ്രധാനമാണ്. മോണ വീക്കം, മോണയിൽ നിന്ന് രക്തസ്രാവം മുതലായവയ്ക്ക് വിറ്റാമിൻ എയുടെ അഭാവം കാരണമാകുന്നു. വിറ്റാമിൻ എ അടങ്ങിയിട്ടുള്ള കാരറ്റ്, മധുരകിഴങ്ങ്, തണ്ണിമത്തൻ മുതലായവ ഭക്ഷണചര്യയിൽ ഉൾപ്പെടുത്തുന്നത് ഫലപ്രദമാണ്.
tRootC1469263">വിറ്റാമിൻ ഡി : പല്ലിൻ്റെ ആരോഗ്യത്തിന് ആവശ്യമായ മറ്റരൊരു പോഷകമാണ് വിറ്റാമിൻ ഡി. കാൽസ്യം ആഗിരണം ചെയ്യാനും എല്ലുകളെ ശക്തിപ്പെടുത്താനും ഇത് സഹായിക്കുന്നു. ന്യൂട്രിയൻ്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, എല്ലുകളുടെയും പല്ലുകളുടെയും ധാതുവൽക്കരണത്തിൽ വിറ്റാമിൻ ഡി ഒരു പ്രധാന പങ്ക് വഹിക്കുന്നു. വിറ്റാമിൻ ഡിയുടെ അളവ് കുറയുന്നത് പല്ലുകൾ ഒടിയുന്നതിനുൾപ്പെടെ കാരണാമാകുന്നു.

വിറ്റാമിൻ സി: മോണയിലെ രക്തസ്രാവവും രോഗവും തടയുന്നതിനും വിറ്റാമിൻ സി സഹായകരമാണ്. കാപ്സികം, ഓറഞ്ച്, സ്ട്രോബറി മുതലായവ ഭക്ഷണക്രമത്തിലുൾപ്പെടുന്നത് വിറ്റാമിൻ സി ലഭിക്കുന്നതിന് സഹായകരമാണ്.
വിറ്റാമിൻ കെ 1, കെ 2 : പല്ലുകളുടെയും എല്ലുകളുടെയും വികാസത്തിനും വിറ്റാമിൻ കെ 1, കെ 2 എന്നിവ സഹായകരമാണ്. ഇലക്കറികളും പാലുൽപ്പന്നങ്ങളും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതുവഴി ഇവയുടെ അഭാവം കുറയ്ക്കാൻ സാധിക്കും.
വിറ്റാമിൻ ബി 12 : പല്ലുകൾക്കും എല്ലുകൾക്കും ആവശ്യമായ ധാതുവായ കാൽസ്യം ആഗിരണം ചെയ്യാൻ വിറ്റാമിൻ ബി 12 സഹായിക്കുന്നു. ഇൻ്റർനാഷണൽ ജേണൽ ഓഫ് ക്ലിനിക്കൽ പീഡിയാട്രിക് ഡെൻ്റിസ്ട്രിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, വിറ്റാമിൻ ബി 12 ൻ്റെ കുറവ് കുട്ടികളിൽ ദന്തക്ഷയം, മോണരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുന്നു. മുട്ട, ഗ്രീക്ക് യോഗർട്ട് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഫലപ്രദമാണ്.