അടുക്കളയിലെ ദുർഗന്ധം അകറ്റാം; തിളയ്ക്കുന്ന വെള്ളത്തിൽ ഇത് ചേർത്താൽ മതി
അടുക്കളയിലോ വീടിനുള്ളിലോ ചിലപ്പോൾ ദുർഗന്ധം തങ്ങിനിൽക്കുന്നത് പതിവാണ്. എയർ ഫ്രഷ്‌നറുകൾ ഉപയോഗിക്കുന്നതിന് പകരം വീട്ടിലുള്ള ചില പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് എളുപ്പത്തിൽ ഈ പ്രശ്നം പരിഹരിക്കാം. വെള്ളം തിളപ്പിക്കുമ്പോൾ ചില സുഗന്ധമുള്ള ചേരുവകൾ ചേർക്കുന്ന ഒരു ലളിതമായ മാർഗം വീട്ടിലാകെ മനോഹരമായ മണം പരത്താൻ സഹായിക്കും.
വീടിനകം പലപ്പോഴും ഉണ്ടാകുന്ന ദുർഗന്ധം മാറ്റാൻ സാധാരണയായി എയർ ഫ്രഷ്‌നറുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ കൃത്രിമ ഗന്ധങ്ങളുള്ള ഇത്തരം ഉത്പന്നങ്ങൾക്ക് പകരം വീട്ടിലെ അന്തരീക്ഷം സുഗന്ധമുള്ളതാക്കാൻ ഒരു ലളിതമായ പ്രകൃതിദത്ത വഴിയുണ്ട്, ഓറഞ്ച് തൊലി തിളപ്പിക്കുക!
ഓറഞ്ച് തൊലിയിൽ ഉയർന്ന അളവിൽ ഡി-ലിമോണീൻ പോലുള്ള പ്രകൃതിദത്ത സിട്രസ് ഓയിലുകൾ അടങ്ങിയിട്ടുണ്ട്. വെള്ളത്തിൽ ഓറഞ്ച് തൊലിയിട്ട് തിളപ്പിക്കുമ്പോൾ, ആവി വഴി ഈ എണ്ണകൾ ബാഷ്പീകരിക്കപ്പെട്ട് അന്തരീക്ഷത്തിലേക്ക് പടരും. ഈ ഓയിലുകൾ വെറും സുഗന്ധം നൽകുക മാത്രമല്ല ചെയ്യുന്നത്. കടുപ്പമേറിയ മത്സ്യത്തിന്റെയോ, ഉള്ളിയുടെയോ, മറ്റ് പാചക ഗന്ധങ്ങളുടെയോ തന്മാത്രകളുമായി പ്രതിപ്രവർത്തിച്ച് അവയുടെ രൂക്ഷത കുറയ്ക്കുകയും ദുർഗന്ധം ഇല്ലാതാക്കുകയും ചെയ്യുന്നു.
ചേരുവകൾ
ഓറഞ്ച് തൊലികൾ- 2 അല്ലെങ്കിൽ 3, വെള്ളം- 1.5 കപ്പ് , വെള്ള വിനാഗിരി- 1/4 കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ വെള്ളം ഒഴിച്ചു തിളപ്പിക്കാം. അതിലേയ്ക്ക് ഓറഞ്ച് തൊലി ചേർത്ത് 10 മിനിറ്റ് നന്നായി തിളപ്പിക്കാം. തീ അണച്ചതിനു ശേഷം മിശ്രിതം തണുക്കാൻ മാറ്റി വയ്ക്കാം. തണുത്തതിനു ശേഷം ഓറഞ്ച് തൊലികൾ മാറ്റി വയ്ക്കാം. ശേഷം മിശ്രിതം ഒരു സ്പ്രേ ബോട്ടിലിലേയ്ക്കു മാറ്റാം. ആവശ്യെങ്കിൽ കുറച്ച് വിനാഗിരി കൂടി ചേർത്തിളക്കി യോജിപ്പിക്കാം. ഈ പ്രകൃതിദത്ത സ്പ്രേ മുറികളിലോ കർട്ടനുകളിലോ സ്പ്രേ ചെയ്ത് വീടിന് സുഗന്ധം നൽകാം.
.jpg)

