കാഴ്ച മങ്ങല്‍, ഇടയ്ക്കിടെ കണ്ണ് തുടിക്കല്‍; കാരണം ഈ പ്രശ്നമോ ?

google news
eye

നിത്യജീവിതത്തില്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നമുക്ക് നേരിടേണ്ടി വരാറുണ്ട് .മിക്കവരും ഇങ്ങനെ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളെ നിസാരവത്കരിക്കാറ് പതിവാണ്.

കാഴ്ചസംബന്ധമായ പ്രശ്നങ്ങള്‍, അതുപോലെ കണ്ണിന്‍റെ 'നോര്‍മല്‍' അവസ്ഥകളില്‍ നിന്ന് വ്യത്യസ്തമായ മാറ്റങ്ങളെല്ലാം കാണുന്നത് അധികവും കണ്ണിനെ ബാധിക്കുന്ന ഏതെങ്കിലും രോഗങ്ങളുടെ തന്നെ ലക്ഷണമായിട്ടാകാം.

കാഴ്ച മങ്ങുന്നതാണ് സ്ട്രെസ് കണ്ണുകളിലുണ്ടാക്കുന്ന മറ്റൊരു പ്രശ്നം. സ്ട്രെസ് പേശികളെ ബാധിക്കുന്നതിന്‍റെ ഭാഗമായാണ് കാഴ്ച മങ്ങുന്ന അവസ്ഥയും ഉണ്ടാകുന്നത്. എന്നാലിത് താല്‍ക്കാലികമായ പ്രശ്നമാണ്. സ്ട്രെസ് കൂടുമ്പോള്‍ പ്രത്യേകിച്ചും കാഴ്ച മങ്ങുന്നൊരു അവസ്ഥ.

eye

പതിവായി സ്ട്രെസ് അനുഭവിക്കുന്നവരില്‍ ക്രമേണ കാഴ്ചാസംബന്ധമായ പ്രശ്നങ്ങളടക്കം കണ്ണുകളെ ബാധിക്കുന്ന പല പ്രശ്നങ്ങളും കാണാമെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. സ്ട്രെസ് ആരോഗ്യത്തിന് എപ്പോഴും കനത്ത തിരിച്ചടികള്‍ നല്‍കുന്നൊരു സംഗതിയാണ്. അത് ശരീരത്തെ പല രീതിയില്‍ ബാധിക്കാം.

വൈറ്റമിൻ ബി 12 വല്ലാതെ കുറയുമ്പോള്‍ അത് നാഡികളെ ബാധിക്കുന്ന കൂട്ടത്തില്‍ കണ്ണുകളിലെ നാഡികളും ബാധിക്കപ്പെടുന്നതോടെ കാഴ്ച മങ്ങുന്ന പ്രശ്നം നേരിടാം. അതുപോലെ നിറങ്ങള്‍ തിരിച്ചറിയാൻ സാധിക്കാത്ത പ്രശ്നവും നേരിടാം

നമ്മുടെ ശരീരത്തിലെ രക്തയോട്ടം, പേശികള്‍ എല്ലാത്തിനെയും സ്ട്രെസ് ബാധിക്കുന്നുണ്ട്. അങ്ങനെ തന്നെ കണ്ണുകളുടെ പ്രവര്‍ത്തനത്തെയും.ട്രെസ് നമ്മുടെ നാഡീവ്യവസ്ഥയെ ബാധിക്കുന്നതിന്‍റെ ഭാഗമായി  ഡ്രൈ ഐസ് ഉണ്ടാകുന്നു . കണ്ണുകളില്‍ നീര്‍ വറ്റി കണ്ണ് വരണ്ടുപോകുന്ന അവസ്ഥയാണ് ഡ്രൈ ഐസ്

Tags