ബ്ലൂ ടി യുടെ ആരോഗ്യ ഗുണങ്ങൾ അറിയാമോ
നിരവധി തരത്തിലുള്ള ചായകൾ ഉണ്ടെങ്കിലും അവയൊന്നും ഗ്രീൻടീയുടെ അത്ര പ്രചാരം നേടിയില്ല. ഗ്രീൻടീയുടെ ആരോഗ്യ ഗുണങ്ങളാണ് ആളുകൾക്കിടയിൽ പ്രചാരത്തിലാക്കിയതെങ്കിൽ അതിലേറെ ഗുണങ്ങൾ നീലച്ചായ ഉണ്ട് .
നീല ശംഖുപുഷ്പത്തിൽ നിന്നാണ് നീലച്ചായ ഉണ്ടാക്കുന്നത്. ഗ്രീൻ ടീ കയ്പനാണെങ്കിൽ മധുരരുചിയുമായാണ് ബ്ലൂ ടീ എത്തുന്നത്. നിർമാണ സമയത്തെ ഓക്സീകരണ പ്രക്രിയ ആണ് നീലച്ചായയ്ക്ക് പ്രത്യേക രുചി നൽകുന്നത്
പ്രമേഹ രോഗികൾക്ക് കുടിക്കാൻ പറ്റിയ ഒന്നാണ് നീലച്ചായ അഥവാ ബ്ലൂ ടി .രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ശംഖുപുഷ്പത്തിന്റെ ഇലയ്ക്കു കഴിവുണ്ട്. ഭക്ഷണത്തിൽ നിന്നും ഗ്ലൂക്കോസിന്റെ ആഗിരണത്തെ നിയന്ത്രിച്ച് ടൈപ്പ് 2 പ്രമേഹം തടയാൻ നീലപൂക്കളിൽ നിന്നുള്ള ഈ ചായ സഹായിക്കും.
നീലച്ചായയുടെ കടുംനിറം തന്നെ സൂചിപ്പിക്കുന്നത് അവയിലെ ആന്റി ഓക്സിഡന്റുകളുടെ അളവാണ്. തിളക്കവും ആരോഗ്യവുമുള്ള ചർമവും തലമുടിയും സ്വന്തമാക്കാൻ നീലച്ചായ കുടിച്ചാൽ മതി.
ചുമ, ജലദോഷം, ആസ്മ ഇവയിൽ നിന്നെല്ലാം ആശ്വാസ മേകാൻ നീലച്ചായയ്ക്കു കഴിയും. ശ്വാസകോശത്തിൽ നിന്നും ശ്വാസനാളത്തിൽ നിന്നും കഫം ഇല്ലാതാക്കാൻ ഇത് സഹായിക്കുന്നു. നല്ലൊരു expectorant ആയി ഇത് പ്രവർത്തിക്കുന്നു.
ഓർമശക്തി മെച്ചപ്പെടുത്താൻ നീലച്ചായയ്ക്കു കഴിയും. ഒരു ന്യൂറോ ട്രാൻസ്മിറ്ററായ അസെറ്റൈൽ കൊളൈന്റെ അളവ് കൂട്ടി ഓർമശക്തിയും തലച്ചോറിന്റെ പ്രവർത്തനങ്ങളും മെച്ചപ്പെടുത്താൻ നീലശംഖുപുഷ്പം (clitoria ternatea) സഹായിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്