രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സവാള


രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. പ്രമേഹമുള്ളവർ ഭക്ഷണക്രമം, തൂക്കം, ജീവിതശൈലി എന്നിവ കൃത്യമായി നിരീക്ഷിക്കണം. പരമാവധി പോഷകങ്ങൾ, പ്രോട്ടീൻ, കുറഞ്ഞ കൊഴുപ്പ്, കലോറി എന്നിവ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം പ്രമേഹവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു.
tRootC1469263">സവാള സ്വാദ് വർദ്ധിപ്പിക്കുന്നതിന് മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.
സവാളയിൽ കലോറി കുറവാണ്. എന്നാൽ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിരവധി ആരോഗ്യപ്രശ്‌നങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നു. സവാളയിലെ ചില രാസവസ്തുക്കൾ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും സഹായിക്കും. സവാളയിൽ ഉയർന്ന സാന്ദ്രതയിൽ കാണപ്പെടുന്ന ക്വെർസെറ്റിൻ എന്ന ഫ്ലേവനോയിഡ് ആന്റിഓക്‌സിഡന്റ് പ്രമേഹത്തിന്റെ ലക്ഷണങ്ങളെ ലഘൂകരിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

സവാളയിലെ സൾഫർ സംയുക്തങ്ങളുടെ സാന്നിധ്യം രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്ന ഗുണങ്ങളുണ്ടെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. സവാളയിൽ ധാരാളം നാരുകൾ, ഇരുമ്പ്, വിറ്റാമിൻ സി, മറ്റ് മൈക്രോ ന്യൂട്രിയന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.
കലോറിയും കാർബോഹൈഡ്രേറ്റും കുറവായതിനാൽ അന്നജം അടങ്ങിയിട്ടില്ലാത്ത പച്ചക്കറികൾ കൂടുതൽ കഴിക്കാൻ അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ (ADA) പ്രത്യേകം ശുപാർശ ചെയ്യുന്നു. സവാള പോലുള്ള അന്നജം ഇല്ലാത്ത പച്ചക്കറികൾ പ്രതിദിനം മൂന്നോ അഞ്ചോ സെർവിംഗ് കഴിക്കുന്നത് നല്ലതാണ്. എന്നിരുന്നാലും ഒരു കപ്പിൽ കൂടുതൽ വേവിച്ചതോ രണ്ട് കപ്പ് അസംസ്കൃത സവാളയോ കഴിക്കുന്നത് കാർബോഹൈഡ്രേറ്റിന്റെ അളവ് വർദ്ധിപ്പിക്കാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു.
നമ്മുടെ ശരീരത്തിനാവശ്യമായ തരത്തിലുള്ള ബാക്ടീരിയ- ഈസ്റ്റ് എന്നിവ സവാളയിൽ കാണപ്പെടുന്നു. ദഹനപ്രവർത്തനങ്ങൾ എളുപ്പത്തിലാക്കാനും ഇത് സഹായിക്കും. അതുപോലെ കൊളസ്‌ട്രോൾ ലെവലിനെ നിയന്ത്രണത്തിലാക്കുന്നതിലൂടെ ഹൃദയാരോഗ്യം ഉറപ്പുവരുത്തുന്നതിനും ഒരു പരിധി വരെ സവാള സഹായകമാണ്.